ത്രീനയുടെ ഹോട്ട്‌ലുക്കിൽ പുതിയ ചിത്രം ബാർ ബാർ ദേഖോ ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററിനുള്ളിൽ സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കൊപ്പം ബിക്കിനി ധരിച്ചാണ് കത്രീന എത്തിയിരിക്കുന്നത്.

ചിത്രത്തിലെ കാലാ ചഷ്മ എന്ന ഗാനം യൂട്യൂബിൽ തരംഗമായിരുന്നു. ഗാനം അപ്ലോഡ് ചെയ്ത് രണ്ട് ദിവസങ്ങൾക്കുള്ളിൽ കണ്ടു കഴിഞ്ഞത് 90 ലക്ഷത്തിലധികം പേരാണ്. പ്രേം ഹർദീപാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അമ്രിക് സിംഗും കുമാറും ചേർന്നെഴുതിയ വരികൾ അമർ അർഷി, ബാദ്ഷാ, നേഹ കക്കാർ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

ഒരു റൊമാന്റിക് ഡ്രാമയാണ് ചിത്രം. നിത്യ മെഹ്‌റയാണ് സംവിധാനം ചെയ്യുന്നത്. എക്‌സൽ എന്റർടെയിന്മെന്റും ധർമ്മ പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. സെപ്റ്റംബർ 9ന് ബാർ ബാർ ദേഖോ തിയേറ്ററുകളിലെത്തും.