- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2020-21 സാമ്പത്തിക വർഷത്തിൽ 30,000 കോടിയുടെ വരുമാനമുണ്ടായി; പതഞ്ജലി ആയുർവേദയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും: ബാബ രാംദേവ്
ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തിൽ 30,000 കോടിയുടെ വരുമാനമുണ്ടായെന്ന അവകാശവാദവുമായി പതഞ്ജലി ഗ്രൂപ്പ് ചെയർമാൻ ബാബ രാംദേവ്. രൂചി സോയയിലൂടെയുണ്ടായ 16,318 കോടിയുടെ വരുമാന വർധനവാണ് ഗുണകരമായതെന്നാണ് ബാബ രാംദേവിന്റെ അവകാശവാദം. കഴിഞ്ഞ വർഷമാണ് രുചിസോയയെ പതഞ്ജലി ഗ്രൂപ്പ് ഏറ്റെടുത്തത്.
നാല് വർഷത്തിനുള്ളിൽകടമില്ലാത്ത അവസ്ഥയിലേക്ക് കമ്പനിയെ എത്തിക്കുകയാണ് ലക്ഷ്യമെന്നും ബാബ രാംദേവ് പറഞ്ഞു. പതഞ്ജലി ആയുർവേദയെ വൈകാതെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്നു അദ്ദേഹം വ്യക്തമാക്കി.
2020-21 സാമ്പത്തിക വർഷത്തിൽ 9,738.81 കോടിയുടെ വരുമാനമാണ് പതഞ്ജലി ആയുർവേദക്ക് ഉണ്ടായത്. പതഞ്ജലി ബിസ്ക്കറ്റ് 650 കോടി, ദിവ്യ ഫാർമസി 850 കോടി, പതഞ്ജലി ആഗ്രോ 1600 കോടി എന്നിങ്ങനെയാണ് വിവിധ കമ്പനികളുടെ വരുമാനം.
മറുനാടന് ഡെസ്ക്
Next Story