ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി കോൺഗ്രസ് നേതൃത്വത്തിലേക്കു വന്നാൽ പ്രതിരോധിക്കാൻ ബിജെപി ഏറെ ബുദ്ധിമുട്ടുമെന്ന് ബാബ രാംദേവ്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് കനത്ത തിരിച്ചടികൾ നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് രാംദേവിന്റെ പരാമർശം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നോടു ചെയ്തത് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും രാംദേവ് പറഞ്ഞു. അണ്ണാ ഹസാരെയുടെ ഡൽഹിയിലെ സമരസമയത്ത് തന്നെ നേരിടാൻ പൊലീസിനെ നിയോഗിച്ചതിനെ പരാമർശിച്ചായിരുന്നു രാംദേവിന്റെ പ്രസ്താവന.