- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബറി മസ്ജിദ് തകർത്ത കേസിൽ സാങ്കേതിക കാരണങ്ങളാൽ ഗൂഢാലോചനക്കുറ്റം ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി; മുതിർന്ന നേതാക്കൾക്കെതിരേ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കപ്പെട്ടേക്കും; അഡ്വാനിയും ജോഷിയും വിചാരണ നേരിടേണ്ടിവരുമെന്ന് സൂചന
ന്യൂഡൽഹി: ബാബ്‌റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനിക്കും മുരളി മനോഹർജോഷിക്കും എതിരേ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ചേക്കുമെന്ന് സുപ്രീംകോടതി സൂചന നല്കി. ബിജെപിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും ഉൾപ്പെടെ 13 നേതാക്കൾക്കെതിരേ സാങ്കേതികമായ കാരണങ്ങളുടെ പേരിൽ ഗൂഢാലോചനക്കുറ്റം ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ അഡ്വാനിയും ജോഷിയും അടക്കമുള്ളവർ കേസിൽ വിചാരണ നേരിടേണ്ടിവന്നേക്കും. കേന്ദ്രമന്ത്രി ഉമാ ഭാരതി, പ്രമുഖ നേതാക്കളായ കല്യാൺ സിങ്, വിനയ് കത്യാർ, അശോക് സിംഗൾ, ഗിരിരാജ് കിഷോർ, സാധ്വി റിതംബര തുടങ്ങിയവരും കേസിൽ പ്രതികളാണ്. ഇവർക്കെതിരായ ഗൂഢാലോചനാ കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഗൂഢാലോചന കേസിൽ 13 പ്രതികളെ ഉൾപ്പെടുത്തി പ്രത്യേക കുറ്റപത്രം സമർപ്പിക്കാനും കോടതി സിബിഐക്ക് അനുമതി നൽകി. കേസിൽ മാർച്ച് 22ന് സുപ്രീം കോടതി വീണ്ടും വാദം കേ

ന്യൂഡൽഹി: ബാബ്‌റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനിക്കും മുരളി മനോഹർജോഷിക്കും എതിരേ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ചേക്കുമെന്ന് സുപ്രീംകോടതി സൂചന നല്കി. ബിജെപിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും ഉൾപ്പെടെ 13 നേതാക്കൾക്കെതിരേ സാങ്കേതികമായ കാരണങ്ങളുടെ പേരിൽ ഗൂഢാലോചനക്കുറ്റം ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ അഡ്വാനിയും ജോഷിയും അടക്കമുള്ളവർ കേസിൽ വിചാരണ നേരിടേണ്ടിവന്നേക്കും.
കേന്ദ്രമന്ത്രി ഉമാ ഭാരതി, പ്രമുഖ നേതാക്കളായ കല്യാൺ സിങ്, വിനയ് കത്യാർ, അശോക് സിംഗൾ, ഗിരിരാജ് കിഷോർ, സാധ്വി റിതംബര തുടങ്ങിയവരും കേസിൽ പ്രതികളാണ്. ഇവർക്കെതിരായ ഗൂഢാലോചനാ കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഗൂഢാലോചന കേസിൽ 13 പ്രതികളെ ഉൾപ്പെടുത്തി പ്രത്യേക കുറ്റപത്രം സമർപ്പിക്കാനും കോടതി സിബിഐക്ക് അനുമതി നൽകി. കേസിൽ മാർച്ച് 22ന് സുപ്രീം കോടതി വീണ്ടും വാദം കേൾക്കും.
1992 ഡിസംബർ ആറിന് അയോധ്യയിൽ ബാബ്‌റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ടു ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി എന്നിവരടക്കം 16 പേർക്കെതിരെയാണു ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കേസെടുത്തിരുന്നത്. ബിജെപി നേതാക്കൾക്കെതിരെയുള്ള ക്രിമിനൽ ഗൂഢാലോചനക്കേസുകൾ ഒഴിവാക്കിയ പ്രത്യേകകോടതിയുടെ വിധിക്കെതിരെ സിബിഐ അപ്പീൽ നൽകിയെങ്കിലും 2010 മെയ് 20നു അലഹബാദ് ഹൈക്കോടതി പ്രത്യേകകോടതി വിധി ശരിവച്ചു. അതേസമയം, മറ്റു കേസുകളുമായി സിബിഐക്കു മുന്നോട്ടു പോകാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

