- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിച്ചു കൊണ്ടിരുന്നപ്പോൾ വന്നു വിളിച്ചു; ദാഹിച്ചു; തിരികെ ഇറങ്ങാൻ സമ്മതിക്കാതെ നിർബന്ധം; കുറച്ചു കൂടി കയറിയപ്പോൾ ക്ഷീണിച്ചു മടങ്ങി; കൊടി നാട്ടിയേ വരൂ എന്ന് പറഞ്ഞു ചേട്ടൻ ഉയരത്തിലേക്ക് പോയി; വീട്ടിലെത്തി കിടന്നുറങ്ങുമ്പോൾ കേട്ടത് ആംബുലൻസ് ശബ്ദം; ബാബുവിനൊപ്പം ട്രെക്കിംങ്ങിന് പോയത് കുട്ടികൾ
പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) വിനൊപ്പം ട്രെക്കിങ്ങിന് പോയത് വിദ്യാർത്ഥികൾ. നാലുപേരാണ് ഉണ്ടായിരുന്നതെന്ന് സംഘാംഗമായ 15 കാരൻ പറഞ്ഞു. പകുതി വഴിയിലെത്തിയപ്പോൾ മൂന്നുപേർ ക്ഷീണിച്ച് തിരിച്ചിറങ്ങി. മലമുകളിലുള്ള കൊടി തൊട്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് ബാബു മുകളിൽ കയറിയത്.
തന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ബാബു പ്രതികരിച്ചു. നിലവിൽ ആരോഗ്യപ്രശ്‌നങ്ങളില്ല. നല്ല ആശ്വാസമുണ്ട്. വീഴ്ചയിലുണ്ടായ മുറിവ് ഉണങ്ങിത്തുടങ്ങി. ആശുപത്രിയിൽ ലഭിച്ചത് മികച്ച പരിചരണമെന്നും ബാബു പറഞ്ഞു. നിർബന്ധിച്ചപ്പോഴാണ് ബാബുവിനൊപ്പം മലകയറാൻ പോയതെന്ന് ഒമ്പതാംക്ലാസ് വിദ്യാർത്ഥി പറയുന്നു. പകുതി ദൂരം മാത്രമാണ് കയറിയത്. ദാഹിച്ചപ്പോൾ തിരികെ ഇറങ്ങുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. പ്ലസ് ടു വിദ്യാർത്ഥിയും ഒമ്പതാംക്ലാസ് വിദ്യാർത്ഥിയുമാണ് ബാബുവിനൊപ്പം മലകയറിയത്.
രാവിലെ പത്ത് മണിയോടെയാണ് മലകയറാൻ പോയത്. കളിച്ചുകൊണ്ടിരിക്കുമ്പോൾ ബാബു വന്ന് വിളിക്കുകയായിരുന്നു. പിന്നീട് പകുതി ദൂരം മലകയറിയപ്പോൾ ദാഹിച്ചു. അങ്ങനെ തിരികെ മലയിറങ്ങാൻ തുടങ്ങുമ്പോൾ ബാബു പിന്നേയും നിർബന്ധിച്ചു. അങ്ങനെ കുറച്ചുദൂരം കൂടി കയറി. പിന്നീട് തിരികെയിറങ്ങി. ബാബു മലകയറി കൊടി നാട്ടിയിട്ടേ തിരികെ വരൂ എന്ന് പറഞ്ഞു. പിന്നീട് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. ആംബുൻസിന്റേയും പൊലീസിന്റേയുമൊക്കെ ശബ്ദം കേട്ടു. കൂട്ടുകാരൻ ഫോട്ടോ അയച്ചുതന്നപ്പോഴാണ് ബാബു കുടുങ്ങിയ വിവരം അറിഞ്ഞത്, ഒമ്പതാംക്ലാസ് വിദ്യാർത്ഥി പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും കൂട്ടുകാരും മലകയറിയത്. മലയുടെ മുകളിൽനിന്ന് കാൽ തെന്നിവീണ ബാബു പാറക്കെട്ടിനിടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് താഴെയുള്ളവരെ ബാബു ഫോണിൽ വിവരമറിയിച്ചു. ചിലർ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43മണിക്കൂറിനു ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് രക്ഷപ്പെടുത്തിയത്.
പൊലീസ്, അഗ്‌നിരക്ഷാസേന, വനംറവന്യു വകുപ്പ്, ദുരന്ത നിവാരണ അഥോറിറ്റി ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ബെംഗളൂരു, ഊട്ടി വെല്ലിങ്ടൻ എന്നിവിടങ്ങളിൽനിന്നു കരസേന എത്തിുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ