- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാർമ്മിളയെ ഞാൻ പ്രണയിച്ചിട്ടില്ല; അവരോട് ഞാൻ മാന്യമായിട്ടേ പെരുമാറിയിട്ടുമുള്ളൂ; ഒരാളെയും നിർബന്ധിച്ച് പ്രണയിപ്പിക്കരുത്; എന്റെ പ്രണയപരാജയം ഉണ്ടായി ഞാൻ തകർന്നിരിക്കുന്ന സമയത്തായിരുന്നു ഈ വിവാദവും ഉണ്ടായത്: പ്രണയത്തെ കുറിച്ച് ബാബു ആന്റണി പ്രതികരിക്കുന്നത് ഇങ്ങനെ
കൊച്ചി: ഞാൻ പ്രണയിച്ചിട്ടുണ്ട്. ഒരു മലയാളി പെൺകുട്ടിയെ. സിനിമാക്കാരിയായിരുന്നില്ല. പുറത്ത് വച്ച് കണ്ട് ഇഷ്ടപ്പെട്ടതാണ്. വിവാഹം കഴിക്കുന്നത് വരെയെത്തി മുടങ്ങിയതാണ്. ഞങ്ങളുടെ ബന്ധത്തിൽ പലരും ഇടപെട്ട് കുറേ തെറ്റിദ്ധാരണകൾ ഉണ്ടാക്കുകയായിരുന്നു. അത് തെറ്റിദ്ധാരണയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും സമയം വൈകിപ്പോയിരുന്നു-ഇത് പറയുന്നത് മലയാളിയുടെ പ്രിയപ്പെട്ട ബാബു ആന്റണിയാണ്. ചാർമിളയെ പ്രണയിച്ച ബാബു ആന്റണിയെന്നാണ് മലയാളികൾ പലപ്പോഴും ഈ നടനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ചാർമിളയെ താൻ പ്രണയിച്ചിട്ടില്ലെന്നാണ് ബാബു ആന്റണി പറയുന്നത്. ഈ വിവാദം കത്തി പടർന്നപ്പോഴും ബാബു ആന്റണി പ്രതികരിച്ചിരുന്നില്ല. ചാർമിളയുടെ ആത്മഹത്യാ ശ്രമം പോലും ഇതിനിടെ ചർച്ചയായിരുന്നു. ഈ വിഷയത്തിലാണ് നടൻ വർഷങ്ങൾക്ക് ശേഷം മനസ്സ് തുറക്കുന്നത്. സിനിക്കാരിയല്ലാത്ത പഴയ കാമുകിയുമായി ഇപ്പോൾ സൗഹൃദമുണ്ടെന്നും വിശദീകരിക്കുന്നു. ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കളാണ്. ഇടയ്ക്ക് സംസാരിക്കാറുമുണ്ട്. ചാർമ്മിളയെ ഞാൻ പ്രണയിച്ചിട്ടില്ല. അവരോട് ഞാൻ മാന്യമായിട്ടേ പ
കൊച്ചി: ഞാൻ പ്രണയിച്ചിട്ടുണ്ട്. ഒരു മലയാളി പെൺകുട്ടിയെ. സിനിമാക്കാരിയായിരുന്നില്ല. പുറത്ത് വച്ച് കണ്ട് ഇഷ്ടപ്പെട്ടതാണ്. വിവാഹം കഴിക്കുന്നത് വരെയെത്തി മുടങ്ങിയതാണ്. ഞങ്ങളുടെ ബന്ധത്തിൽ പലരും ഇടപെട്ട് കുറേ തെറ്റിദ്ധാരണകൾ ഉണ്ടാക്കുകയായിരുന്നു. അത് തെറ്റിദ്ധാരണയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും സമയം വൈകിപ്പോയിരുന്നു-ഇത് പറയുന്നത് മലയാളിയുടെ പ്രിയപ്പെട്ട ബാബു ആന്റണിയാണ്.
ചാർമിളയെ പ്രണയിച്ച ബാബു ആന്റണിയെന്നാണ് മലയാളികൾ പലപ്പോഴും ഈ നടനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ചാർമിളയെ താൻ പ്രണയിച്ചിട്ടില്ലെന്നാണ് ബാബു ആന്റണി പറയുന്നത്. ഈ വിവാദം കത്തി പടർന്നപ്പോഴും ബാബു ആന്റണി പ്രതികരിച്ചിരുന്നില്ല. ചാർമിളയുടെ ആത്മഹത്യാ ശ്രമം പോലും ഇതിനിടെ ചർച്ചയായിരുന്നു. ഈ വിഷയത്തിലാണ് നടൻ വർഷങ്ങൾക്ക് ശേഷം മനസ്സ് തുറക്കുന്നത്.
സിനിക്കാരിയല്ലാത്ത പഴയ കാമുകിയുമായി ഇപ്പോൾ സൗഹൃദമുണ്ടെന്നും വിശദീകരിക്കുന്നു. ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കളാണ്. ഇടയ്ക്ക് സംസാരിക്കാറുമുണ്ട്. ചാർമ്മിളയെ ഞാൻ പ്രണയിച്ചിട്ടില്ല. അവരോട് ഞാൻ മാന്യമായിട്ടേ പെരുമാറിയിട്ടുമുള്ളൂ. ഒരാളെയും നിർബന്ധിച്ച് പ്രണയിപ്പിക്കരുത്. എന്റെ പ്രണയപരാജയം ഉണ്ടായി ഞാൻ തകർന്നിരിക്കുന്ന സമയത്തായിരുന്നു ഈ വിവാദവും ഉണ്ടായത്. എന്റെ കഥകളെല്ലാം അറിയാവുന്ന ഒരാളിൽ നിന്ന് ഞാനത് പ്രതീക്ഷിച്ചിരുന്നതല്ല.-ബാബു ആന്റണി പറയുന്നു.