- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ നിന്നും മാറിനില്ക്കേണ്ടി വന്നപ്പോൾ സുഹൃത്തുക്കളായ സിനിമാ പ്രവർത്തകരോട് അവസരം ചോദിച്ചിരുന്നെങ്കിലും ആരും സഹിയിച്ചില്ല;ഒരു പാട് പേർ മോശമായി സംസാരിച്ചിട്ടുണ്ട്; അഭിനയം നിർത്തുന്നതാണ് നല്ലെതെന്ന് പറഞ്ഞ സാഹചര്യങ്ങളുമുണ്ടായി; കായംകുളം കൊച്ചുണ്ണിയിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തിയ ബാബു ആന്റണിയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ
മലയാളത്തിലെയും എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി വന്നു വിജയ പ്രദർശനം തുടരുകയാണ് കായംകുളം കൊച്ചുണ്ണി. ചിത്രം വിജയകരമായി പ്രദർശനം തുടരവേ ചിത്രത്തിൽ ഒരു ശക്തമായ വേഷത്തിലൂടെ തിരിച്ച് വരവ് നടത്തിയ ബാബു ആന്റണി തന്റെ കഥാപാത്രത്തെ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി അറിയിച്ചു. ഫെയ്‌സ് ബുക്ക് വീഡിയോയിലൂടെയാ്ണ് താരം തിരിച്ച് വരാനുണ്ടായ സാഹചര്യങ്ങളടക്കം വെളിപ്പെടുത്തിയത്. ഒരുപാട് പേർ എന്നോട് മോശമായി സംസാരിച്ചിട്ടുണ്ട്. അഭിനയം നിർത്തുന്നതാണ് നല്ലതെന്ന് പറഞ്ഞ സാഹചര്യങ്ങളൊക്കെയുണ്ട്. എന്നാൽ അതൊന്നും വകവെക്കാതെ പിടിച്ചു നിന്നു, തിരിച്ചുവന്നു. അതിനൊക്കെ കാരണം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണെന്നും നടൻ പറഞ്ഞു. തമിഴിലെ ബ്രഹ്മാണ്ഡസംവിധായകൻ ശങ്കർ, ബാബു ആന്റണിയുടെ അടുത്തസുഹൃത്താണ്. അദ്ദേഹത്തിന്റെ നായക് എന്ന സിനിമയിൽ ബാബു ആന്റണി അഭിനയിച്ചിട്ടുണ്ട്. തന്റെ ആദ്യത്തെ തമിഴ് സിനിമയായ സൂര്യനിൽ അസോഷ്യേറ്റ് സംവിധായകനായിരുന്നു ശങ്കറനെന്ന് ബാബു ആന്റണി പറയുന്നു. 32 വർഷത്തിനിടയിൽ സിനിമയിൽ ഒരുപാട് ബന്ധങ്ങളുണ്ടെങ്കിലും അതൊന
മലയാളത്തിലെയും എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി വന്നു വിജയ പ്രദർശനം തുടരുകയാണ് കായംകുളം കൊച്ചുണ്ണി. ചിത്രം വിജയകരമായി പ്രദർശനം തുടരവേ ചിത്രത്തിൽ ഒരു ശക്തമായ വേഷത്തിലൂടെ തിരിച്ച് വരവ് നടത്തിയ ബാബു ആന്റണി തന്റെ കഥാപാത്രത്തെ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി അറിയിച്ചു. ഫെയ്‌സ് ബുക്ക് വീഡിയോയിലൂടെയാ്ണ് താരം തിരിച്ച് വരാനുണ്ടായ സാഹചര്യങ്ങളടക്കം വെളിപ്പെടുത്തിയത്.
ഒരുപാട് പേർ എന്നോട് മോശമായി സംസാരിച്ചിട്ടുണ്ട്. അഭിനയം നിർത്തുന്നതാണ് നല്ലതെന്ന് പറഞ്ഞ സാഹചര്യങ്ങളൊക്കെയുണ്ട്. എന്നാൽ അതൊന്നും വകവെക്കാതെ പിടിച്ചു നിന്നു, തിരിച്ചുവന്നു. അതിനൊക്കെ കാരണം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണെന്നും നടൻ പറഞ്ഞു.
തമിഴിലെ ബ്രഹ്മാണ്ഡസംവിധായകൻ ശങ്കർ, ബാബു ആന്റണിയുടെ അടുത്തസുഹൃത്താണ്. അദ്ദേഹത്തിന്റെ നായക് എന്ന സിനിമയിൽ ബാബു ആന്റണി അഭിനയിച്ചിട്ടുണ്ട്. തന്റെ ആദ്യത്തെ തമിഴ് സിനിമയായ സൂര്യനിൽ അസോഷ്യേറ്റ് സംവിധായകനായിരുന്നു ശങ്കറനെന്ന് ബാബു ആന്റണി പറയുന്നു. 32 വർഷത്തിനിടയിൽ സിനിമയിൽ ഒരുപാട് ബന്ധങ്ങളുണ്ടെങ്കിലും അതൊന്നും തനിക്കായി ഉപയോഗിച്ചിട്ടില്ലെന്ന് ബാബു ആന്റണി വ്യക്തമാക്കി. വേഷത്തിന് വേണ്ടി അവരെ വിളിച്ചാൽ സ്നേഹം കൊണ്ട് അവർ അവസരം നൽകുമെന്നും എന്നാൽ അങ്ങനെ ചെയ്യാൻ തന്റെ മനസ്സിന് തോന്നാറില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാൽ സിനിമയിൽ നിന്നും ഒരുപാട് നാൾ മാറിനിന്നപ്പോൾ പണ്ട് ഒരുമിച്ച് പ്രവർത്തിച്ച സുഹൃത്തുക്കളായ സിനിമാപ്രവർത്തകരോട് അവസരം ചോദിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ആരും തന്നെ സഹായിച്ചില്ലെന്നും ഇപ്പോൾ അവരുടെയൊന്നും സഹായമില്ലാതെ വീണ്ടും സിനിമയിലെത്താൻ കഴിഞ്ഞെന്നും ബാബു ആന്റണി പറഞ്ഞു.
ഗ്രാൻഡ്മാസ്റ്റർ, എസ്ര, ഇടുക്കി ഗോൾഡ് എന്നീ സിനിമകളിലും ബാബു ആന്റണി അഭിനയിച്ചിരുന്നു. 22 വർഷങ്ങളോളം സഹതാരമായി ജോലി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പതിനഞ്ച് വർഷത്തിന് ശേഷം അദ്ദേഹമൊരു മുഴുനീള നായകകഥാപാത്രത്തെ അവതരിപ്പിക്കാൻ പോകുകയാണ്. ഒമർലുലു സംവിധാനം ചെയ്ത പവർസ്റ്റാറിൽ ആക്ഷൻ ഹീറോ ആയാകും ബാബു ആന്റണി എത്തുക.
'ഇനി നായകകേന്ദ്രീകൃതമായ സിനിമകളായും കൂടുതലായും ചെയ്യുക. ഒമർ ലുലുവിന്റെ പവർസ്റ്റാർ എന്ന സിനിമയാണ് അടുത്ത പ്രോജക്ട്. അതൊരു മാസ് സിനിമയായിരിക്കും. ജനങ്ങളെ എന്റർടെയ്!ൻ ചെയ്യുക എന്നതാണ് എന്റെ ഉദ്ദേശം. അതിലൂടെ എന്തെങ്കിലും അവാർഡ് കിട്ടിയാൽ സന്തോഷം. ഇതുവരെ പഞ്ചായത്തിന്റെ പോലും അവാർഡ് എനിക്ക് ലഭിച്ചിട്ടില്ല.'ബാബു ആന്റണി പറഞ്ഞു.
സിനിമാ ജീവിതത്തിൽ ഇതുവരെ ഒഡീഷനിൽ പങ്കെടുത്തിട്ടില്ല. അതൊരു അത്ഭുതമായാണ് എനിക്ക് തോന്നുന്നത്. മാത്രമല്ല ഇൻഡസ്ട്രിയുടെ നിയമങ്ങളൊന്നും ഞാൻ പിന്തുടരാറില്ല. എനിക്ക് സെക്രട്ടറിയോ മാനേജറോ ഇല്ല. സിനിമയിൽ ഗോഡ്ഫാദറും ഫാൻസ് അസോസിഷേനും ഇല്ല. നിങ്ങളോടൊക്കെ നേരിട്ട് ബന്ധപ്പെടാനാണ് എനിക്ക് ഇഷ്ടം.ബാബു ആന്റണി പറഞ്ഞു.
സണ്ണി വെയ്‌ന്റെ കേശവന് പിന്നാലെ കായംകുളം കൊച്ചുണ്ണിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ് ബാബു ആന്റണിയുടെ തങ്ങൾ.