യൻതാരയും വെങ്കിടേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമായ ബാബു ബംഗാരത്തിന്റെ ബ്ലൂപേർസ് വിഡിയോ പുറത്തിറക്കി. ഷൂട്ടിങ് ലൊക്കേഷനുകളിലെ രസകരമായ നിമിഷങ്ങളും മറ്റും കോർത്തിണക്കിയ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്.

മാരുതിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കോമഡി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ജിബ്രാനാണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

2014-ൽ പുറത്തിറങ്ങിയ അനാമിക എന്ന ചിത്രത്തിന് ശേഷം നയൻതാര അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. മുൻപ് നയൻതാരയും വെങ്കിടേഷും ഒന്നിച്ച തുളസി എന്ന ചിത്രം ടോളിവുഡിലെ ഹിറ്റ് ചിത്രമായിരുന്നു.