വെങ്കിടേഷും നയൻതാരയും ഒന്നിക്കുന്ന തെലുങ്ക് ചിത്രം ബാബു ബംഗാരത്തിന്റെ ട്രെയിലർ പുറത്തുവന്നു.നയൻതാരയുടെ സൗന്ദര്യം തന്നെയാണ് ട്രെയിലറിലെ പ്രധാനആകർഷണം. ശരീരപ്രദർശനത്തിന് പോകാതെ സ്‌റ്റൈലിഷ് ലുക്കിലാണ് നയൻസ് ട്രെയിലറിലെത്തുന്നത്.

മാരുതിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആക്ഷൻ റൊമാന്റിക് കോമഡി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ജിബ്രാനാണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

2014-ൽ പുറത്തിറങ്ങിയ അനാമിക എന്ന ചിത്രത്തിന് ശേഷം നയൻതാര അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. മുൻപ് നയൻതാരയും വെങ്കിടേഷും ഒന്നിച്ച തുളസി എന്ന ചിത്രം ടോളിവുഡിലെ ഹിറ്റ് ചിത്രമായിരുന്നു.