- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡി 9 കോച്ചിൽ യുവതി ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞ് വാതിൽ എല്ലാം അടച്ച് തന്ത്രമൊരുക്കൽ; മോഷണ ശേഷം മുടിയിൽ വലിച്ചിഴച്ച് ബാത്ത്റൂമിൽ കൊണ്ടിടാൻ ശ്രമം; കുതറി മാറി വാതിലിലെ പടിയിൽ ഇങ്ങിയപ്പോൾ ഷാൾ വായിൽ തിരുകി കൊലപാതക ശ്രമം; യുവതിയുടെ പാത്രത്തിലെ ഭക്ഷണം കഴിച്ച് കണ്ണടയും ഫിറ്റ് ചെയ്ത് രക്ഷപ്പെട്ടൽ; ബാബുകുട്ടൻ ട്രയിനുള്ളിലെ രണ്ടാം ഗോവിന്ദചാമി
തിരുവനന്തപുരം: ബാബുകുട്ടൻ രണ്ടാം ഗോവിന്ദചാമി തന്നെ. വർഷങ്ങൾക്ക് മുമ്പ് തീവണ്ടിയിൽ സൗമ്യ എന്ന യുവതിക്ക് ഗോവിന്ദചാമിയിൽ നിന്ന് നേരിട്ടതിനേക്കാൾ വലിയ ക്രൂരതയാണ് ബാബുകുട്ടൻ ആ പാവം യുവതിക്ക് നൽകിയത്. ഡി10 കോച്ചിൽ യാത്ര ചെയ്തിരുന്ന പ്രതി മുളന്തുരുത്തി സ്റ്റേഷനിൽ ഇറങ്ങി മറ്റു കോച്ചുകൾ നിരീക്ഷിച്ച ശേഷം യുവതി ഒറ്റയ്ക്കാണെന്നറിഞ്ഞു ഡി9 കോച്ചിലേക്കു മാറിക്കയറുകയായിരുന്നു. 6 വാതിലുകളുള്ള കോച്ചിന്റെ മുൻവശത്തെ വാതിലിലൂടെ കയറിയ ബാബുക്കുട്ടൻ എല്ലാ വാതിലുകളും അടച്ചു. ഇതിനിടയിൽ യുവതി മധ്യഭാഗത്തുള്ള വാതിൽ തുറന്നു. അങ്ങനെ തീവണ്ടിയിൽ യുവതിയെ തളച്ചിട്ടുള്ള ആക്രമണമാണ് ബാബുകുട്ടൻ പ്ലാൻ പ്ലാൻ ചെയ്തത്.
അവസാന വാതിലും അടച്ചശേഷം തിരിച്ചു യുവതിയുടെ അടുത്തേക്കു വന്നു മൊബൈൽ ഫോൺ തട്ടിയെടുത്ത് പുറത്തേക്കെറിഞ്ഞു. മുടിയിൽ പിടിച്ചു മാലപൊട്ടിച്ചെടുത്തു സ്‌ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി വളയും ബാഗും കൈവശപ്പെടുത്തി. തുടർന്നു വീണ്ടും മുടിയിൽ പിടിച്ചു ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചുകൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ യുവതി കുതറിമാറി രക്ഷപ്പെടാനായി വാതിലിലെ പടിയിൽ ഇറങ്ങി കമ്പിയിൽ തൂങ്ങി നിന്നു. ഈ സമയം യുവതി ഉറക്കെ കരഞ്ഞപ്പോൾ വായിൽ ഷാൾ തിരുകി. തുടർന്നുള്ള ചെറുത്തു നിൽപ്പിനിടെയാണു യുവതി ട്രെയിനിൽ നിന്നു വീണത്.
പിന്നീടു പ്രതി യുവതിയുടെ ബാഗിലുണ്ടായിരുന്ന പാത്രത്തിലെ ഭക്ഷണം കഴിച്ചു. ബാഗിൽ നിന്നു കണ്ണടയും പണവും എടുത്തു. ഈ കണ്ണട വച്ചായിരുന്നു തുടർന്നുള്ള യാത്ര. റെയിൽവേ പൊലീസിനോട് ബാബുകുട്ടൻ തന്നെയാണ് തന്റെ ക്രൂരത വെളിപ്പെടുത്തിയത്. ബാബുക്കുട്ടനുമായി അന്വേഷണ സംഘം തെളിവെടുപ്പു തുടങ്ങി. സംഭവം നടന്ന ട്രെയിനിലെ ഡി9 കോച്ചിലും സ്വർണം പണയം വയ്ക്കാൻ ശ്രമിച്ച കരുനാഗപ്പള്ളിയിലെ സ്ഥാപനത്തിലും ഇന്നലെ തെളിവെടുത്തു. കുറ്റകൃത്യം നടത്തിയ രീതി പ്രതി അന്വേഷണ സംഘത്തിനു മുന്നിൽ വിവരിച്ചത് കേട്ട് പൊലീസും ഞെട്ടി. ഗുരുവായൂർ-പുനലൂർ എക്സ്‌പ്രസിൽ വച്ചായിരുന്നു യുവതി ക്രൂരമായ ആക്രമണത്തിന് ഇരയായത്.
കുറ്റകൃത്യത്തിനു ശേഷം ട്രെയിനിൽ യാത്ര തുടർന്ന ബാബുക്കുട്ടൻ ചെങ്ങന്നൂരിലെത്തിയപ്പോൾ പൊലീസ് പരിശോധിക്കുന്നതു കണ്ടു തൊട്ടടുത്ത സ്റ്റേഷനായ മാവേലിക്കരയിൽ ഇറങ്ങി കടന്നുകളഞ്ഞതായി വെളിപ്പെടുത്തി. ഇവിടെ നിന്നു ബസിൽ കരുനാഗപ്പള്ളിയിലെത്തി സ്വർണം പണയം വയ്ക്കാൻ ശ്രമിച്ചു. എന്നാൽ തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ കഴിഞ്ഞില്ല. സ്വർണം പണയം വയ്ക്കാൻ ബാബുക്കുട്ടനെ മറ്റാരോ സഹായിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം തുടരും. നൂറനാട് സ്വദേശി ബാബുക്കുട്ടൻ കൊടും ക്രിനിലെന്ന് പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. തീവണ്ടിയിൽ സൗമ്യയെ കൊലപ്പെടുത്തിയിതന് സമാനാണ് ഈ ആക്രമണവും. സൗമ്യക്കേസിൽ ഗോവിന്ദചാമി ചെയ്തതിന് സമാനമാണ് ഇവിടേയും സംഭവിച്ചത്. എന്നാൽ ഭാഗ്യ കൊണ്ട് യുവതി രക്ഷപ്പെട്ടു. തീവണ്ടികളിൽ കവർച്ച നടത്തുന്ന മറ്റൊരു ഗോവിന്ദചാമിയാണ് ബാബുക്കുട്ടൻ എന്നാണ് പൊലീസും പറയുന്നത്.
നിരവധി മോഷണക്കേസുകളും സ്ത്രീപീഡനക്കേസും ഇയാൾക്കെതിരെയുള്ളതായാണ് പൊലീസ് പറയുന്നത്. നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 4 ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് ലക്ഷങ്ങൾ കവർന്ന കേസും, അയൽവാസിയായ യുവതിയെ കടന്നു പിടിച്ച് പീഡന ശ്രമം നടത്തിയതുമായ കേസും ഉണ്ട്. ഇത് കൂടാതെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മോഷണം നടത്തിയ കേസുകൾ വേറെയും. മോഷണക്കേസിൽ ഒന്നര വർഷത്തോളം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചിറങ്ങി 3 മാസം പിന്നിടുമ്പോഴാണ് ഗുരുവായൂർ - പുനലൂർ പാസഞ്ചറിൽ മുളംതുരുത്തി സ്വദേശിനിയെ ആക്രമിച്ച് സ്വർണം കവർന്നെടുത്തത്.
2020 ലാണ് അയൽവാസിയായ യുവതിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കടന്നു പിടിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വച്ചതോടെ ശ്രമം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. റിമാൻഡ് കാലാവധി പൂർത്തിയായതിന് ശേഷമാണ് 4 ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയതിന് കോടതി ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞതിന് ശേഷം പുറത്തിറങ്ങിയ ഇയാൾ വീട്ടിൽ തിരിച്ചെത്തിയെങ്കിലും അധിക ദിവസം ഇവിടെ തങ്ങിയില്ല. ഇവിടെ നിന്നും പോയ ശേഷം വീട്ടുകാർക്ക് യാതൊരു അറിവും ഇല്ലാ എന്നാണ് പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ പറഞ്ഞത്.
ബാബുക്കുട്ടന്റെ മാതാവ് രണ്ടാം വിവാഹം കഴിച്ച് ഭർത്താവിനൊപ്പം താമസമാണ്. സഹോദരി വടകരയിൽ താമസിക്കുകയാണ്. കരുതലോടെയുള്ള അന്വേഷണമാണ് ബാബുകുട്ടനെ കുടുക്കിയത്.
മറുനാടന് മലയാളി ബ്യൂറോ