- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ ദിവസം കസ്റ്റഡിയിലെടുത്ത ജെറിൻ സുരേഷ് ബാബു കൊലപാതകത്തിലെ പ്രധാന കണ്ണിയെന്ന് പൊലീസ്; കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും വിലപ്പെട്ട വിവരങ്ങൾ ലഭിച്ചെന്ന് അന്വേഷണ സംഘം; താലി ചാർത്തിയില്ലെങ്കിലും ജെറിന്റെ വീട്ടിൽ താമസം തുടങ്ങിയ പ്രതിശ്രുതവധു വരനായി ഇനിയും കാത്തിരിക്കേണ്ടി വരും; രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിലായതോടെ പ്രതികൾ ഉടൻ പിടിയിലായേക്കും
കണ്ണൂർ: സിപിഎം. ലോക്കൽ കമ്മിറ്റി അംഗം പള്ളൂരിലെ കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ചെണ്ടയാട് സ്വദേശി ജെറിൻ സുരേഷ്, നിജേഷ് ശരത്ത് എന്നിവരാണ് അറസ്റ്റിലായത്. ജെറിൻ സുരേഷ് കേസലിലെ പ്രധാന കണ്ണിയെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. സംഭവത്തിൽ നേരിട്ട് പങ്കില്ലെങ്കിലും, വിലപ്പെട്ട വിവരങ്ങൾ ഇയാൾ വഴി പൊലീസിന് ലഭിച്ചതായാണ് അറിയുന്നത്. മൊത്തം എട്ട് അംഗ സംഘമാണ് കൊല നടത്തിയതെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. ഇവരെല്ലാം പാനൂർ ചെണ്ടയാട് ഭാഗത്തുള്ളവരാണ്. 13 പേരെ ചോദ്യം ചെയ്യാനായി നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽപെട്ട മൂന്ന് പേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയത്. പ്രതികൾ കുറ്റസമ്മതം നടത്തിയതായും സൂചനയുണ്ട്. കൊലക്കുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കൂടുതൽ പ്രതികൾക്ക് വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്. പുതുച്ചേരി എസ്.എസ്‌പി അപൂർവ്വ ഗുപ്ത പള്ളൂർ സ്റ്റേഷനിൽ ക്യാമ്പ് ചെയ്താണ് കേസന്വേഷിക്കുന്നത്. അ
കണ്ണൂർ: സിപിഎം. ലോക്കൽ കമ്മിറ്റി അംഗം പള്ളൂരിലെ കണ്ണിപ്പൊയിൽ ബാബുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ചെണ്ടയാട് സ്വദേശി ജെറിൻ സുരേഷ്, നിജേഷ് ശരത്ത് എന്നിവരാണ് അറസ്റ്റിലായത്. ജെറിൻ സുരേഷ് കേസലിലെ പ്രധാന കണ്ണിയെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. സംഭവത്തിൽ നേരിട്ട് പങ്കില്ലെങ്കിലും, വിലപ്പെട്ട വിവരങ്ങൾ ഇയാൾ വഴി പൊലീസിന് ലഭിച്ചതായാണ് അറിയുന്നത്. മൊത്തം എട്ട് അംഗ സംഘമാണ് കൊല നടത്തിയതെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.
ഇവരെല്ലാം പാനൂർ ചെണ്ടയാട് ഭാഗത്തുള്ളവരാണ്. 13 പേരെ ചോദ്യം ചെയ്യാനായി നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽപെട്ട മൂന്ന് പേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയത്. പ്രതികൾ കുറ്റസമ്മതം നടത്തിയതായും സൂചനയുണ്ട്. കൊലക്കുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കൂടുതൽ പ്രതികൾക്ക് വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്.
പുതുച്ചേരി എസ്.എസ്‌പി അപൂർവ്വ ഗുപ്ത പള്ളൂർ സ്റ്റേഷനിൽ ക്യാമ്പ് ചെയ്താണ് കേസന്വേഷിക്കുന്നത്. അതിസമർത്ഥമായാണ് ജെറിൻ സുരേഷിനെയും, സുഹൃത്തുക്കളെയും പള്ളൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ വിവാഹദിവസം പുലർച്ചെ വരനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. വിവാഹ വീട്ടിൽ വെച്ച് അതീവ രഹസ്യമായാണ് ഇവരെ പൊക്കിയത്. വിവരം വീട്ടുകാർ പോലുമറിഞ്ഞിരുന്നില്ല.
അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഇവർ സ്റ്റേഷനിലുള്ള വിവരം തന്നെ വീട്ടുകാർ അറിയുന്നത്. ഇതോടെ ഇന്നലെ ഉച്ചക്ക് നടക്കേണ്ടിയിരുന്ന ഇയാളുടെ വിവാഹവും മുടങ്ങിയിരുന്നു. പിണറായി പടന്നക്കരയിലെ പെൺകുട്ടിയുമായിട്ടായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ജെറിൻ സുരേഷ് ഈ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. വിവാഹം അച്ഛന്റെ അനുജൻ സദാനന്ദന്റെ പള്ളൂർ കമ്മ്യൂണിറ്റി ഹാളിനുത്ത വീട്ടിൽ വച്ചാണ് നടത്താൻ നിശ്ചയിച്ചിരുന്നത്.
കല്യാണദിവസം പുലർച്ചെ രണ്ടരയോടെയാണ് ജെറിൻ സുരേഷ് ഉൾപ്പടെ സുഹൃത്തുക്കളായ 16 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബിജെപി നേതാക്കളെത്തി സംസാരിച്ചെങ്കിലും പ്രതിശ്രുത വരനെ വിട്ടു കൊടുക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പൊലീസ്. പൊലീസ് കസ്റ്റഡിയിൽ വിവാഹം നടത്താനുള്ള നേതാക്കളുടെ അഭ്യർത്ഥന പോലും അംഗീകരിക്കപ്പെടാതെ വന്നപ്പോൾ അൽപ്പനേരം സംഘർഷാവസ്ഥയുണ്ടായി. എന്നാൽ ബന്ധുക്കൾ വധുവിനെ വരന്റെ വീട്ടിലെത്തിച്ചിട്ടുണ്ട്.
അതിനിടെ ചോദ്യം ചെയ്യാൻ കൊണ്ടുവന്ന ബിജെപി പ്രവർത്തകൻ കരീക്കുന്നുമ്മൽ സുനിയുടെ ഭാര്യ വൃന്ദ, അമ്മ ലക്ഷ്മി, മക്കളായ ഋഷിക, ധാർമ്മിക എന്നിവരെ പൊലീസ് കാലത്ത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ കുടിവെള്ളം പോലും നൽകാതെ കസ്റ്റഡിയിൽ വെച്ചതായി ബിജെപി.നേതാക്കൾ ആരോപിച്ചു.