ദമ്മാം: ദമ്മാമിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ബാബു പൊടിയൻ ആണ് മരിച്ചത്. പരേതന് 45 വയസായിരുന്നു പ്രായം സൈപം കമ്പനിയിൽ ടെക്‌നിക്കൽ ഓഫീസറായിരുന്നു.

ഞായറാഴ്ച രാവിലെ ജോലിക്കിെട നെഞ്ചുവേദനയെ തുടർന്ന് അൽമാന ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ നീന ക്രിയേറ്റീവ് സ്‌കൂളിലെ അദ്ധ്യാപികയാണ്. മക്കൾ ആര്യ (ഏഴാം ക്ലാസ്, ഇന്ത്യൻ സ്‌കൂൾ), അമേയ (എൽ.കെ.ജി, അൽമുന സ്‌കൂൾ).

മൃതദേഹം ഉടനെ തന്നെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സൈപം കമ്പനി പ്രതിനിധികൾ അറിയിച്ചു. തൃശൂർ മുളങ്കുന്നത്തുകാവിലാണ് ഇപ്പോൾ സ്ഥിരതാമസം.