- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹനായ കെ.ജി ബാബുരാജന് അഭിനന്ദനങ്ങളുമായി സംഘടനകൾ
അഭിനന്ദനങ്ങളുമായി പന്തളം രാജകുടുംബാംഗം ശശി കുമാർ വർമ്മ .
മനാമ: ഇന്ത്യൻ സർക്കാർ പ്രവാസികൾക്ക് നൽകുന്ന പരമോന്നത പുരസ്‌കാരമായ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹനായ കെ.ജി ബാബുരാജന് പന്തളം രാജകുടുംബാംഗം ശശി കുമാർ വർമ്മ അഭിനന്ദിച്ചു. അദ്ദേഹത്തെ പ്രതിനിധീകരിച്ചു പന്തളം പ്രവാസി ഫോറം പ്രസിഡന്റ് അജി. പി. ജോയ് ബൊക്കെ കൈമാറി
പീപ്പിൾസ് ഫോറം ബഹ്റൈൻ കെ. ജി. ബാബുരാജിനെ ആദരിച്ചു
മനാമ : പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌ക്കാര ജേതാവായ കെ.ജി ബാബുരാജിനെ പീപ്പിൾസ് ഫോറം ബഹ്റൈൻ ആദരിച്ചു. ബഹ്റൈന്റെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മണ്ഡലങ്ങളിൽ മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ബഹ്റൈൻ പ്രവാസി സമൂഹത്തിന്റേയും, മലയാളികളുടേയും അഭിമാനമാണെന്നും, കൂടുതൽ വിജയങ്ങൾ കൈവരിക്കട്ടെയെന്നും, എല്ലാവിധ പ്രാർത്ഥനകളും, ആശംസകളും നേരുന്നതായും പീപ്പിൾസ് ഫോറം മുഖ്യരക്ഷാധികാരി പമ്പാവാസൻ നായർ അറിയിച്ചു. പ്രസിഡന്റ് ജെ. പി, ആസാദ്, സെക്രട്ടറി പി. വി. ബിജു കുമാർ, വൈസ് പ്രസിഡന്റ് ആർ. കെ. ശ്രീജൻ, ട്രഷറർ മനീഷ് മുരളീധരൻ എന്നിവർ പങ്കെടുത്തു.
കെ.ജി. ബാബുരാജിനെ ബഹ്റൈൻ കെഎംസിസിയുടെ അഭിനന്ദനം
പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌ക്കാര ജേതാവും ജീവ കാരുണ്യ സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും ഖത്തർ എൻജിനിയറിങ് ലബോറട്ടറീസ് ചെയർമാനുമായ കെ.ജി. ബാബുരാജിനെ ബഹ്റൈൻ കെഎംസിസി സംസ്ഥാന ജനറൽ സെക്രെട്ടറി അസൈനാർ കളത്തിങൽ ട്രഷറർ റസാഖ് മൂഴിക്കൽ ,ഓർഗനൈസിങ് സെക്രെട്ടറി കെ പി മുസ്തഫ ,വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട ,സെക്രെട്ടറി എ പി ഫൈസൽ എന്നിവരുടെ നേത്രത്വത്തിൽ സന്ദർശിച്ച് അഭിനന്ദങ്ങൾ അറിയിച്ചു.