- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡോ.ബാബു സ്റ്റീഫൻ ലോക കേരള സഭയിലേക്ക്
ന്യൂയോർക്ക്: പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും കേരളവികസനത്തിൽ അവരെ പങ്കാളികളാക്കുന്നതിനും രൂപീകരിച്ച ലോക കേരളസഭയിൽ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ചെയർമാൻ ഡോ. ബാബു സ്റ്റീഫന് ക്ഷണം. ലോക കേരളസഭയിലേക്ക് അമേരിക്കയിൽനിന്നു ക്ഷണമുള്ള ചുരുക്കം ആളുകളിൽ ഒരാളാണ് ഡോ. ബാബു സ്റ്റീഫൻ. അദ്ദേഹത്തിന് ലഭിച്ച അംഗീകാരത്തിൽ ഐഎപിസിക്ക് അഭിമാനമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ഐഎപിസി ഡയറക്ടർബോർഡ് ചെയർമാനായി പ്രവർത്തിക്കുന്ന ഡോ. ബാബു സ്റ്റീഫൻ അമേരിക്കയിലെ പ്രമുഖവ്യവസായിയും മാധ്യമസംരംഭകൻകൂടിയാണ്. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്നു. അമേരിക്കയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമസ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാർക്കുവേണ്ടി രണ്ടു പത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്. മെട്രോപൊളിറ്റൻ ഡിസിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങൾ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിർണായക സ്ഥാനം ചലുത്തുന്നവയാണ്. കൈരളി ടിവിയിൽ 68 എ
ന്യൂയോർക്ക്: പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും കേരളവികസനത്തിൽ അവരെ പങ്കാളികളാക്കുന്നതിനും രൂപീകരിച്ച ലോക കേരളസഭയിൽ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ചെയർമാൻ ഡോ. ബാബു സ്റ്റീഫന് ക്ഷണം. ലോക കേരളസഭയിലേക്ക് അമേരിക്കയിൽനിന്നു ക്ഷണമുള്ള ചുരുക്കം ആളുകളിൽ ഒരാളാണ് ഡോ. ബാബു സ്റ്റീഫൻ. അദ്ദേഹത്തിന് ലഭിച്ച അംഗീകാരത്തിൽ ഐഎപിസിക്ക് അഭിമാനമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ഐഎപിസി ഡയറക്ടർബോർഡ് ചെയർമാനായി പ്രവർത്തിക്കുന്ന ഡോ. ബാബു സ്റ്റീഫൻ അമേരിക്കയിലെ പ്രമുഖവ്യവസായിയും മാധ്യമസംരംഭകൻകൂടിയാണ്. കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്നു. അമേരിക്കയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിക്കുവേണ്ടി വിവിധ മാധ്യമസ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാർക്കുവേണ്ടി രണ്ടു പത്രങ്ങളാണ് അദ്ദേഹം ആരംഭിച്ചത്. മെട്രോപൊളിറ്റൻ ഡിസിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള എക്സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങൾ ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിർണായക സ്ഥാനം ചലുത്തുന്നവയാണ്. കൈരളി ടിവിയിൽ 68 എപ്പിസോഡുകളിലായി സംപ്രേഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മൻ ഇൻ അമേരിക്കയുടെ നിർമ്മാതാവുമായിരുന്നു.
വാഷിങ്ടൺ ഡിസിയിലെ ദർശൻ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസറുകൂടിയായ ഇദ്ദേഹം, രാഷ്ട്രീയത്തിലും സജീവമാണ്. ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തമുദ്രപതിപ്പിച്ച് മലയാളികൾക്ക് അഭിമാനമായ ബാബു സ്റ്റീഫനെ വാഷിങ്ടൺ ഡിസി മേയർ ആദരിച്ചിരുന്നു. അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉൾപ്പെടുത്തി മേയർനടത്തിയ ചൈനായാത്രസംഘത്തിൽ അമേരിക്കയിലെ പ്രമുഖ ബിസിനസ് ഡെലിഗേഷനൊപ്പം ഡോ. ബാബു സ്റ്റീഫനും ഇടംപിടിച്ചു. അമേരിക്കയിൽ അറിയപ്പെടുന്ന സംരംഭകനായ ഡോ. ബാബു സ്റ്റീഫൻ ഡി.സി ഹെൽത്ത്കെയർ ഐഎൻസിയുടെ സിഇഒയും എസ്.എം റിയാലിറ്റി എൽഎൽസിയുടെ പ്രസിഡന്റുമാണ്. വാഷിങ്ടൻ ഡിസിയിൽ നിന്ന് എംബിഎ നേടിയ ഇദ്ദേഹം 2006ൽ പിഎച്ച്ഡിയും കരസ്ഥമാക്കി. ഇന്തോഅമേരിക്കൻ കമ്യൂണിറ്റിയിൽ പല നേതൃസ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
രണ്ട് വർഷം ഇന്ത്യൻ കൾച്ചറൽ ഏകോപനസമിതിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ് കോൺഗ്രഷണൽ ഉപദേശക സമിതിയിൽ അംഗവും ഫെഡറേഷൻ ഓഫ് ഇന്ത്യൻസ് ഇൻ അമേരിക്കയുടെ റീജിയണൽ വൈസ്പ്രസിഡന്റുമായിരുന്നു. അസോസിയേഷൻ ഓഫ് ഇന്ത്യൻ ഇൻ അമേരിക്കയുടെ പ്രസിഡന്റായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ജനുവരി 12,13 തീയതികളിൽ തിരുവനന്തപുരത്താണ് ലോക കേരള സഭ സമ്മേളനം നടക്കുന്നത്. സംസ്ഥാനത്തുനിന്നുള്ള എംപിമാരും എംഎൽഎമാരും മറ്റുരാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികൾ ഉൾപ്പടെ 351 പേരാണ് സഭയിൽ ഉണ്ടാകുക.