ന്യൂയോർക്ക്: തിരുവല്ല ഓതറ താന്നിക്കൽ പരേതനായ ഉണ്ണിക്കുഞ്ഞിന്റെ മകനും നോർത്ത് അമേരിക്കയിലെ ആദ്യ മലയാളി കുടിയേറ്റക്കാരിലൊരാളുമായ വർഗീസ് താന്നിക്കൽ (ബാബു 67) ഏപ്രിൽ മൂന്നിന് ന്യൂയോർക്കിൽ നിര്യാതനായി. അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിലേവർക്കും സുപരിചിതനായ ബാബു താന്നിക്കൽ ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ ബോർഡംഗവും സജീവപ്രവർത്തകനുമായിരുന്നു.

ഭാര്യ: കുഞ്ഞമ്മ ചുനക്കര ആര്യാട്ട് കുടുംബാഗമാണ്. മക്കൾ: ബെറ്റി, ജെയിംസ്, അനിത. മരുമക്കൾ: വിനോദ് ദേവൻ, അന്ന ജെയിംസ്. സഹോദരങ്ങൾ: മറിയാമ്മ അലക്‌സാർ, ശോശാമ്മ കുഞ്ഞച്ചൻ, ഏലിയാമ്മ ജോണികുട്ടി, സാറാമ്മ അലക്‌സ്.

ഏപ്രിൽ 7, 8 (വ്യാഴം, വെള്ളി) തീയതികളിൽ വൈകിട്ട് 6 മുതൽ 9 വരെ ന്യൂയോർക്ക് വാലി സ്ട്രീമിലുള്ള ഗേറ്റ്‌വേ ക്രിസ്ത്യൻ സെന്ററിൽ ഭൗതീക ശരീരം പൊതുദർശനത്തിനു വെയ്ക്കുന്നതായിരിക്കും. ഏപ്രിൽ ശനിയാഴ്ച രാവിലെ 8.30ന് ഗേറ്റ്‌വേ ക്രിസ്ത്യൻ സെന്ററിൽ സംസ്‌ക്കാര ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ ചുമതലയിൽ നാസോ നോൾസ് സെമിത്തേരിയിൽ സംസ്‌ക്കാരം നടത്തപ്പെടുന്നതുമാണ്.