- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയ്ക്ക് രണ്ടാം തവണയും കോവിഡ്; ഭാര്യയ്ക്കും വൈറസ് ബാധ

X
ബാബുൽ സുപ്രീയോ
കൊൽക്കത്ത: കേന്ദ്രമന്ത്രിയും ബംഗാളിലെ ബിജെപി നേതാവുമായ ബാബുൽ സുപ്രിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ടോളിഗഞ്ചിൽ നിന്നാണ് സുപ്രിയോ മത്സരിച്ചത്. തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിലായിരുന്നു ജനവിധി തേടിയത്.
ഇത് രണ്ടാം തവണയാണ് സുപ്രിയോയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഭാര്യയ്ക്കും വൈറസ് ബാധയുണ്ട്. മന്ത്രി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിൽ കുറിച്ചത്.
ബംഗാളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,281 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ 7,28,061 ആയി. 59 പേരാണ് മരിച്ചത്.
Next Story


