തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും ചിന്തകനും ആയിരുന്ന അന്തരിച്ച ഡോ.ഡി ബാബു പോളിന്റെ പേരിൽ വെബ് സൈറ്റ് ആരംഭിച്ചു. ഡോ.ഡി .ബാബു പോളിന്റെ ജീവചരിത്രം, വ്യാപരിച്ച മേഖലകൾ, എഴുതിയ പുസ്തകങ്ങൾ, ലേഖനങ്ങൾ എന്നിവ വെബ്‌സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുസ്തകങ്ങൾ ഓൺലൈനിൽ വാങ്ങാനുള്ള സൗകര്യവും വെബ്‌സൈറ്റിൽ ലഭ്യമാണ്. വെബ്‌സൈറ്റിന്റെ വിലാസം https://dbabupaul.com/