- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് കേട്ട് മടുത്തു; കേരളത്തിന് പുറത്തു നടക്കുന്ന സംഭവങ്ങളിൽ കൂടി എന്നെ കരിനിഴലിൽ നിർത്തണം; മറുപടിയുമായി ബാബുരാജ്; വിമർശകരോടുള്ള നടന്റെ പരിഹാസം ഇങ്ങനെ
കോട്ടയം: യുവാവിന്റെ മരണത്തിൽ തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നവർക്ക് മറുപടിയുമായി നടൻ ബാബുരാജ്. ഫേസ്‌ബുക്ക് ലൈവിലാണ് ബാബുരാജ് കടന്നാക്രമണം നടത്തുന്നത്. തന്നെ കുറിച്ച് അപവാദങ്ങൾ പറയുന്നവർ സ്വന്തം കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു കൂടി അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നു പറയുന്ന ബാബുരാജ് സംസ്ഥാനത്ത് നടക്കുന്ന സംഭവങ്ങൾക്കു മാത്രം തന്റെ പേര് ചേർക്കാതെ പുറത്തുള്ള വിഷയങ്ങളിൽ കൂടി ബാബുരാജ് എന്ന പേര് ചേർത്ത് പ്രചരിപ്പിക്കണമെന്നു പരിഹസിക്കുന്നു. ബാബുരാജിന്റെ ഫെയ്‌സ് ബുക്ക് ലൈവ് ഇങ്ങനെ എന്നെ സംസ്ഥാന കമ്മറ്റിയിൽ നിന്ന് പുറത്താക്കണം. എന്നെ കേന്ദ്ര കമ്മറ്റിയിൽ കൂടെ ഉൾപ്പെടുത്തണം. ഞാൻ കേരളത്തിന് പുറത്ത് യാത്ര ചെയ്യുന്നവരാണ്. കേരളത്തിന് അകത്ത് മാത്രം നടക്കുന്ന പ്രശ്‌നങ്ങളിൽ മാത്രം ഒതുക്കി ഇടരുത്. കേരളത്തിന് പുറത്തു നടക്കുന്ന പല സംഭവങ്ങളിലും ഞാൻ കരിനിഴലിലെന്ന് കൂടി കൊടുക്കണം. ഇത് കേട്ട് മടുത്തു. മറ്റൊരു കാര്യം. ഇത്രയും പ്രയത്‌നം ചെയ്യുമ്പോൾ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. നിങ്ങളുടെ ഭാര്യമാർ
കോട്ടയം: യുവാവിന്റെ മരണത്തിൽ തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നവർക്ക് മറുപടിയുമായി നടൻ ബാബുരാജ്. ഫേസ്‌ബുക്ക് ലൈവിലാണ് ബാബുരാജ് കടന്നാക്രമണം നടത്തുന്നത്. തന്നെ കുറിച്ച് അപവാദങ്ങൾ പറയുന്നവർ സ്വന്തം കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു കൂടി അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നു പറയുന്ന ബാബുരാജ് സംസ്ഥാനത്ത് നടക്കുന്ന സംഭവങ്ങൾക്കു മാത്രം തന്റെ പേര് ചേർക്കാതെ പുറത്തുള്ള വിഷയങ്ങളിൽ കൂടി ബാബുരാജ് എന്ന പേര് ചേർത്ത് പ്രചരിപ്പിക്കണമെന്നു പരിഹസിക്കുന്നു.
ബാബുരാജിന്റെ ഫെയ്‌സ് ബുക്ക് ലൈവ് ഇങ്ങനെ
എന്നെ സംസ്ഥാന കമ്മറ്റിയിൽ നിന്ന് പുറത്താക്കണം. എന്നെ കേന്ദ്ര കമ്മറ്റിയിൽ കൂടെ ഉൾപ്പെടുത്തണം. ഞാൻ കേരളത്തിന് പുറത്ത് യാത്ര ചെയ്യുന്നവരാണ്. കേരളത്തിന് അകത്ത് മാത്രം നടക്കുന്ന പ്രശ്‌നങ്ങളിൽ മാത്രം ഒതുക്കി ഇടരുത്. കേരളത്തിന് പുറത്തു നടക്കുന്ന പല സംഭവങ്ങളിലും ഞാൻ കരിനിഴലിലെന്ന് കൂടി കൊടുക്കണം. ഇത് കേട്ട് മടുത്തു.
മറ്റൊരു കാര്യം. ഇത്രയും പ്രയത്‌നം ചെയ്യുമ്പോൾ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. നിങ്ങളുടെ ഭാര്യമാർ എവിടെ പോകുന്നു. ഇനി ഭാര്യ ഇല്ലെങ്കിൽ അമ്മയും സഹോദരിമാരും എവിടെ പോകുന്നു എന്ന് കൂടി അന്വേഷിക്കണം. അല്ലെങ്കിൽ അവർ കൈവിട്ട് പോകും. ഇതൊരു ഉപദേശമായി കരുതിയാൽ മതി.