തായ്‌ലൻഡിൽ നിന്നും വാടകക്കെടുത്ത 13 സ്ത്രീകളിൽ ജനിച്ച മക്കളുടെ അവകാശത്തർക്കത്തിൽ ജപ്പാനിലെ കോടീശ്വരന് അനുകൂലമായി കോടതിവിധി. ജപ്പാനിലെ മില്യണറായ മിറ്റ്‌സുടോകി ഷിഗെറ്റയാണ് തായ്‌ലൻഡില സ്ത്രീകളുടെ ഗർഭപാത്രങ്ങൾ വാടകക്കെടുത്ത് സന്താനോൽപാദനം നടത്തിയിരുന്നത്. അപ്മാർക്കറ്റ് ബാങ്ക്‌കോംഗ് അപാർടമെന്റിൽ ഇയാളുടെ ഒമ്പത് കുഞ്ഞുങ്ങൾ അവരുടെ നാനിമാർക്കൊപ്പം കഴിയുന്നത് തായ് പൊലീസ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ സംഭവം ലോകത്തിന് മുന്നിൽ വെളിപ്പെട്ടിരുന്നത്. ഏതാണ്ട് 27 വയസുള്ളപ്പോഴാണ് ഷിഗെറ്റെ 13 സ്ത്രീകളിലായി 13 കുട്ടികൾക്ക് ജന്മമേകിയിരിക്കുന്നത്.

അന്ന് കണ്ടെത്തിയിരുന്ന ഒമ്പത് കുട്ടികളുടെയും പിതാവ് ഷിഗെറ്റെയാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതിന് പുറമെ മറ്റ് നാല് കുട്ടികൾ കൂടി ഇയാൾക്ക് വാടകക്കെടുത്ത സ്ത്രീകളിൽ തായ്‌ലൻഡിൽ ജനിച്ചിട്ടുണ്ടെന്നും വെളിപ്പെട്ടിരുന്നു. വിദേശികൾ നിയമവിരുദ്ധമായി തായ് സ്ത്രീകളെ വാടകക്കെടുത്ത് ഗർഭം ധരിപ്പിക്കുന്ന സംഭവപരമ്പരകൾ ഈ കേസിനെ തുടർന്നായിരുന്നു വെളിച്ചത്ത് വന്നത്. ഇതിനെ തുടർന്ന് വിദേശികൾ തായ് സ്ത്രീകളെ വാടകക്കെടുത്ത് ഗർഭം ധരിപ്പിക്കുന്ന സമ്പ്രദായം നിരോധിക്കാനും അധികൃതർ 2015ൽ മുന്നോട്ട് വന്നിരുന്നു.

ജപ്പാനീസ് ധനാഢ്യന്റെ മകനായ ഷിഗെറ്റെ ഇതിനെ തുടർന്ന് മൂന്നര വർഷം മുമ്പ് തായ്‌ലൻഡ് വിട്ട് പോവുകയും ചെയ്തിരുന്നു. തുടർന്ന് തന്റെ കുട്ടികളെ വിട്ട് കിട്ടുന്നതിനായി അദ്ദേഹം തായ്‌ലൻഡിലെ മിനിസ്ട്രി ഓഫ് സോഷ്യൽ ഡെവലപ്‌മെന്റ് ആൻഡ് ഹ്യൂമൻ സെക്യൂരിറ്റിയെ സമീപിക്കുകയും തനിക്ക് അനുകൂലമായ വിധി നേടുകയുമായിരുന്നു. 13 കുട്ടികളെ അവരുടെ അച്ഛനാൽ സ്വീകരിക്കപ്പെടുന്നത് സന്തോഷമുള്ള കാര്യമാണെന്നാണ് ഷിഗെറ്റെ്ക്ക് അനുകൂലമായി വിധി പറഞ്ഞ് കൊണ്ട് ബാങ്ക് കോംഗിലെ സെൻട്രൽ ജുവനൈൽ കോടതി പ്രസ്താവിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച വിചാരണക്ക് ഷിഗെറ്റെ നേരിട്ടെത്തിയിരുന്നില്ല. നല്ല സാമ്പത്തിക ശേഷിയുള്ളതിനാൽ ഷിഗെറ്റെയ്ക്ക് ജപ്പാനിൽ നാനിമാരെയും നഴ്‌സുമാരെയും കുട്ടികളുടെ പരിചരണത്തിനായി ഏർപ്പെടുത്താനാവുമെന്നും കോടതി പ്രസ്തുത വിധിയെ ന്യായീകരിച്ച് കൊണ്ട് ഉയർത്തിക്കാട്ടുന്നു.2014ൽ ഈ സംഭവം വെളിച്ചത്ത് വന്നതിനെ തുടർന്ന് സോഷ്യൽ വെൽഫെയർ മിനിസ്ട്രി കുട്ടികളെ ഏറ്റെടുത്തിരുന്നുവെന്നും തുടർന്ന് അവരെ വിട്ട് കിട്ടുന്നതിനായി തങ്ങൾ മിനസ്ട്രിയെ ബന്ധപ്പെടുകയായിരുന്നുവെന്നുമാണ് ഷിഗെറ്റെയുടം ലോയർമാർ വെളിപ്പെടുത്തുന്നത്.