- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭനിരേധന ശസ്ത്രക്രിയയുടെ നൂലും പറിച്ച് കൈയിൽ പിടിച്ച് കുഞ്ഞുപിറന്നു; ജനിച്ചപ്പോഴേ അമ്മയ്ക്കിട്ടു പണികൊടുത്ത കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ
കുഞ്ഞ് പുറത്തേയ്ക്ക് വന്നത് ഗർഭപാത്രത്തിൽ ഗർഭനിരോധനത്തിനായി നിക്ഷേപിച്ച ഹോർമോണൽ കോയിലും കൈയിൽപിടിച്ച്! എക്കാലത്തെയും ഐതിഹാസിക ചിത്രമെന്ന് ഇതിനകം സോഷ്യൽ മീഡിയയിലൂടെ പ്രചാരം നേടി ചിത്രം വൈറലായി. 99 ശതമാനവും വിജയകരമാകുമെന്ന് ശാസ്ത്രം വിലയിരുത്തിയ ഗർഭനിരോധന മാർഗത്തിന്റെ ഭാവിയും ഇതോടെ ചോദ്യംചെയ്യപ്പെടുന്നു. ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന മിറേനയെന്ന കോയിലാണ് ഗർഭനിരോധനത്തിനായി ഉപയോഗിക്കുന്നത്. അലബാമക്കാരിയായ യുവതി കഴിഞ്ഞ സെപ്റ്റംബറിലാണ് ഇത് നിക്ഷേപിച്ചത്. എന്നാൽ, അസ്വസ്ഥതയെത്തുടർന്ന് ഡിസംബറിൽ പരിശോധിക്കുമ്പോൾ അവർ ഗർഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഗർഭഛിദ്രം നടത്താനാവുന്ന 18 ആഴ്ചയും അപ്പോഴേക്കും പിന്നിട്ടിരുന്നു. അലബാമക്കാരിയായ ഹെല്ലെയിനാണ് കഥയിലെ നായിക. സെപ്റ്റംബറിൽ ഗർഭനിരോധന മാർഗം ഗർഭപാത്രത്തിൽ നിക്ഷേപിച്ചെങ്കിലും ഏതാനും ദിവസത്തിനുശേഷം അവർ ഗർഭം ധരിച്ചുവെന്നാണ് കരുതുന്നത്. തുടക്കത്തിൽ സ്‌കാനിങ്ങിലും ഇത് കണ്ടെത്തിയിരുന്നില്ല. പിന്നീടിത് പ്ലാസന്റയ്ക്ക് പുറകിലായി കണ്ടെത്തി. ഒടുവിൽ കുഞ്ഞ് പുറത്ത
കുഞ്ഞ് പുറത്തേയ്ക്ക് വന്നത് ഗർഭപാത്രത്തിൽ ഗർഭനിരോധനത്തിനായി നിക്ഷേപിച്ച ഹോർമോണൽ കോയിലും കൈയിൽപിടിച്ച്! എക്കാലത്തെയും ഐതിഹാസിക ചിത്രമെന്ന് ഇതിനകം സോഷ്യൽ മീഡിയയിലൂടെ പ്രചാരം നേടി ചിത്രം വൈറലായി. 99 ശതമാനവും വിജയകരമാകുമെന്ന് ശാസ്ത്രം വിലയിരുത്തിയ ഗർഭനിരോധന മാർഗത്തിന്റെ ഭാവിയും ഇതോടെ ചോദ്യംചെയ്യപ്പെടുന്നു.
ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന മിറേനയെന്ന കോയിലാണ് ഗർഭനിരോധനത്തിനായി ഉപയോഗിക്കുന്നത്. അലബാമക്കാരിയായ യുവതി കഴിഞ്ഞ സെപ്റ്റംബറിലാണ് ഇത് നിക്ഷേപിച്ചത്. എന്നാൽ, അസ്വസ്ഥതയെത്തുടർന്ന് ഡിസംബറിൽ പരിശോധിക്കുമ്പോൾ അവർ ഗർഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. ഗർഭഛിദ്രം നടത്താനാവുന്ന 18 ആഴ്ചയും അപ്പോഴേക്കും പിന്നിട്ടിരുന്നു.
അലബാമക്കാരിയായ ഹെല്ലെയിനാണ് കഥയിലെ നായിക. സെപ്റ്റംബറിൽ ഗർഭനിരോധന മാർഗം ഗർഭപാത്രത്തിൽ നിക്ഷേപിച്ചെങ്കിലും ഏതാനും ദിവസത്തിനുശേഷം അവർ ഗർഭം ധരിച്ചുവെന്നാണ് കരുതുന്നത്. തുടക്കത്തിൽ സ്‌കാനിങ്ങിലും ഇത് കണ്ടെത്തിയിരുന്നില്ല. പിന്നീടിത് പ്ലാസന്റയ്ക്ക് പുറകിലായി കണ്ടെത്തി.
ഒടുവിൽ കുഞ്ഞ് പുറത്തേയ്ക്ക് വന്നപ്പോഴാണ് സംഗതിയാകെ മാറിയത്. ചുരുട്ടിപ്പിടിച്ച കൈയിൽ കോയിലുമായാണ് ഡെക്‌സ്റ്റർ എന്ന് പേരിട്ട ആൺകുട്ടിയുടെ വരവ്. ശാസ്ത്രത്തെപ്പോലും തോൽപിച്ചുകൊണ്ടുള്ള മകന്റെ വരവ് ചരിത്രമാക്കാൻ അവരും തീരുമാനിച്ചു. കൈയിൽ കോയിലുമായുള്ള ആ ചിത്രം ഹെല്ലെയ്ൻ സോഷ്യൽ മീഡിയയിലിട്ടു.
ഇതിനകം 71,000 പേരാണ് ഈ ചിത്രം ഷെയർ ചെയ്തത്. കുഞ്ഞ് വേണമെന്ന് ആദ്യം കരുതിയിരുന്നില്ലെങ്കിലും ഡെക്സ്റ്ററുടെ വരവ് അനുഗ്രഹമായാണ് ഇപ്പോൾ കുടുംബം കാണുന്നതെന്ന് ഹെല്ലെയ്ൻ പറഞ്ഞു. സിസേറിയനിലൂടെയാണ് കഴിഞ്ഞയാഴ്ച ഹെല്ലെയ്ൻ ഡെക്സ്റ്ററിന് ജന്മം നൽകിയത്.
മൂന്നാം തവണയാണ് താൻ ഗർഭനിരോധന മാർഗം ഉപയോഗിക്കുന്നതെന്ന് ഹെല്ലെയ്ൻ പറഞ്ഞു. അഞ്ചുവർഷത്തോളം കാലാവധിയുള്ളതാണ് ഈ കോയിൽ. ഏറ്റവും സുരക്ഷിതമായ ഗർഭനിരോധന മാർഗങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.