- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രികളിൽ കിടക്ക സൗകര്യം ലഭ്യമായില്ല; നവജാത ശിശു ആംബലൻസിൽ മരിച്ചു; ഇറ്റലിയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ
സിസിലി: ആശുപത്രികളിൽ കിടക്ക സൗകര്യം ലഭ്യമാകാതിരുന്നതിനെത്തുടർന്ന് നവജാത ശിശു ആംബുലൻസിൽ മരിച്ചു. സംഭവം വിവാദമായതോടെ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ഹെൽത്ത് മിനിസ്റ്റർ ബിയാട്രീസ് ലൊറൻസീൻ ഉത്തരവിട്ടിട്ടുണ്ട്. സിസിലിയിലാണ് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന ഈ സംഭവം അരങ്ങേറിയത്. മൂന്ന് ആശുപത്രികളിൽ പ്രവേശനം നിഷേധിച്ചത
സിസിലി: ആശുപത്രികളിൽ കിടക്ക സൗകര്യം ലഭ്യമാകാതിരുന്നതിനെത്തുടർന്ന് നവജാത ശിശു ആംബുലൻസിൽ മരിച്ചു. സംഭവം വിവാദമായതോടെ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ഹെൽത്ത് മിനിസ്റ്റർ ബിയാട്രീസ് ലൊറൻസീൻ ഉത്തരവിട്ടിട്ടുണ്ട്.
സിസിലിയിലാണ് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന ഈ സംഭവം അരങ്ങേറിയത്. മൂന്ന് ആശുപത്രികളിൽ പ്രവേശനം നിഷേധിച്ചതോടെ പിഞ്ചു കുഞ്ഞുമായ നൂറു കിലോമീറ്റർ അകലെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് പോകവേയാണ് കുഞ്ഞ് ആംബുലൻസിൽ വച്ച് മരിക്കുന്നത്. കന്റാനിയയിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് കുഞ്ഞ് ജനിച്ചത്. ജനിച്ചപ്പോൾ തന്നെ ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന കുഞ്ഞിനെ ജനിച്ച് ഏതാനും മണിക്കൂറിനുള്ളിൽ തന്നെ അടുത്തുള്ള പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചെങ്കിലും മൂന്ന് ലോക്കൽ ആശുപത്രികളും കുട്ടിയെ സ്വീകരിക്കാൻ തയാറായില്ല.
കിടക്കകളുടെ അഭാവമാണ് ആശുപത്രികളെ കുഞ്ഞിനെ സ്വീകരിക്കുന്നതിൽ നിന്നു തടസപ്പെടുത്തിയതെന്നാണ് ആശുപത്രികളുടെ വിശദീകരണം. പിന്നീട് നൂറു കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകവേ കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവം ഇറ്റലിയിലെങ്ങും പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിസിലി ഹെൽത്ത് ഇൻസ്‌പെക്ടർമാരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് താൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ലൊറൻസീൻ പറഞ്ഞു.
കുഞ്ഞിനെ സ്വീകരിക്കാൻ തയാറാകാതിരുന്ന മൂന്ന് ആശുപത്രികളും അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളായിരുന്നുവെന്നാണ് റിപ്പോർട്ട്. മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് ചികിത്സ തേടിയെത്തിയ പിഞ്ഞുകുഞ്ഞിന് ചികിത്സ നിഷേധിച്ച സംഭവം ഇറ്റലിയിലെ ആരോഗ്യമേഖലയിലെ പ്രതിസന്ധിയാണ് ചൂണ്ടിക്കാട്ടുന്നത്. ഗുരുതരാവസ്ഥയിൽ പുലർച്ചെ ചികിത്സ തേടിയെത്തി നവജാത ശിശുവിനെ ദൂരെയുള്ള ആശുപത്രിയിലേക്ക് പറഞ്ഞയച്ചതും ഒട്ടും ന്യായീകരിക്കാൻ പറ്റുന്നതല്ലെന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികളും അഭിപ്രായപ്പെടുന്നത്.