സോൾ: 'കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ്' എന്ന പഴമൊഴി എല്ലാജീവികൾക്കും കുഞ്ഞുങ്ങളോടുള്ള സ്‌നേഹവും കരുതലുമൊക്കെ വ്യക്തമാക്കുന്നതാണ്. ഇതിന് ഉത്തമ ഉദാഹരണമാണ് ദക്ഷിണ കൊറിയയിലെ സോൾഗ്രാൻഡ് പാർക്കിൽ നിന്നുള്ള ദൃശ്യം. പാർക്കിലെ വെള്ളത്തിൽ വീണ ആനക്കുട്ടിയെ സ്വന്തം ജീവൻപോലും പരിഗണിക്കാതെ രക്ഷിക്കുന്ന ആനയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആിരിക്കുന്നത്.

പാർക്കിലെ കൃത്രിമ തടാകത്തിൽ പിടിയാനയോടൊപ്പം വെള്ളം കുടിക്കാൻ എത്തിയ കുട്ടിയാന അബദ്ധത്തിൽ വെള്ളത്തിൽ വീണു. നിലകിട്ടാതെ വെള്ളത്തിൽ മുങ്ങിതാണ കുട്ടിയാനെ രക്ഷിക്കാൻ പിടിയാന ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും അടുത്തു നിന്ന മറ്റൊരു ആനയും കൂട്ടിനെത്തി.

രണ്ട് ആനകളും ചേർന്ന തടാകത്തിൽ ഇറങ്ങി ആനക്കുട്ടിയെ രക്ഷപെടുത്തി. വേലിക്കെട്ടിന് അപ്പുറത്ത് നിൽക്കുന്ന മറ്റൊരു ആനയും വെപ്രാളപ്പെട്ട് ഓടിനടക്കുന്നത് കാണാം. പാർക്കിലെ സിസിടിവിയിൽ നിന്നുള്ളതാണ് എന്ന കരുതുന്ന വീഡിയോ തിങ്കളാഴ്ചയാണ് ഫേസ്‌ബുക്കിൽ പോസ്സ്റ്റ് ചെയ്തത്.