തിരുവനന്തപുരം: മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന ഗാനമാലപിച്ച് കെ.എസ്.ചിത്രയുടെ വരെ പ്രശംസയേറ്റുവാങ്ങിയ കുഞ്ഞുമിടുക്കി വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 'ധനം' എന്ന ചിത്രത്തിലെ 'ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ' എന്ന ഗാനമാണ് ഈ മിടുക്കി ഇപ്പോൾ പാടിയിരിക്കുന്നത്. അതും അതിമനോഹരമായി താളമിട്ടുകൊണ്ട്. ഇടക്ക് വരി മറന്നുപോയോ എന്നൊന്ന് തോന്നിച്ചെങ്കിലും പിന്നീട് വരികൾ ഓർത്തെടുത്തു പാടി ഈ കൊച്ചുമിടുക്കി

നഖക്ഷതങ്ങൾ എന്ന ചിത്രത്തിൽ കെ.എസ് ചിത്ര പാടിയ മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന...സൂപ്പർ ഹിറ്റ് ഗാനം ആയിരുന്നു കൊച്ചു മിടുക്കി ആദ്യമായി പാടിയത്. പാടിയ ആളെ തേടി ചിത്ര കുട്ടിയുടെ പാട്ട് സ്വന്തം ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു.

സ്വന്തമായി താളം പിടിച്ചാണ് കക്ഷിയുടെ ആലാപനം. കരിമഷി കൊണ്ടുള്ള വലിയ പൊട്ട് കവിളിലും നെറ്റിയിലും തൊട്ട് അതിമനോഹരമായി ചിരിച്ചാണ് പാടുന്നത്. ആ പാട്ടു പോലെ നിഷ്‌കളങ്കമാണും മുഖവും.