- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനിച്ചപ്പോൾ കണ്ട കറുത്തപാടുകൾ രക്ഷിതാക്കളിൽ ഉണ്ടാക്കിയത് ആശങ്ക; ആരോഗ്യത്തിന് പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചടോടെ കൗതുകം; ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ താരമായി പെൺകുഞ്ഞ്
അപൂർവ ത്വക്ക് രോഗത്തിന്റെ ഫലമായി ശരീരമാസകലം വലിയ കറുത്ത പാടുകളോടെ ജനിച്ച പെൺകുഞ്ഞ് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു.ടെക്സാസിലെ ഡാളസിൽ നിന്നുള്ള ടോണെക റോജേഴ്സ് റോബിൻസൺ, ജസ്റ്റിൻ ദമ്പതികൾ 2021 ജൂണിൽ ജിരേ എന്ന പെൺകുഞ്ഞിന് ജന്മം നൽകിയത്.ജനിച്ചപ്പോൾ തന്നെ കുഞ്ഞിന്റെ ശരീരത്തിൽ കറുത്ത നിറത്തിലുള്ള പാടുകൾ ഉണ്ടായിരുന്നു.
അശങ്കയിലായ മാതാപിതാക്കൾക്ക് ധൈര്യം പകർന്നത് ഡോക്ടർമാരായിരുന്നു. ഇത് പുറമെയുള്ള കാര്യം മാത്രമാണന്നും ഒരു തരത്തിലും കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.ഭാവിയിലും ഇത് കുറയില്ല എന്നു ഡോക്ടർമാർ അറിയിച്ചതോടെയാണ് വരും നാളുകളിൽ കുഞ്ഞിന്റെ ആത്മവിശ്വാസത്തെ ഇത് തകർക്കാൻ പാടില്ലെന്ന തീരുമാനത്തോടെ ഇവർ കുഞ്ഞിനായി ഒരു ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയത്.
എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മാതാപിതാക്കളെപ്പോലും ഞെട്ടിക്കുന്ന പ്രതികരണമാണ് പേജിന് ഉണ്ടായത്.ഒരുമാസത്തിനുള്ളിൽ 11,900-ലധികം ഫോളോവേഴ്സാണ് പേജിന് ഉണ്ടായത്.ദമ്പതികൾ പങ്കുവെക്കുന്ന ഒരോ ചിത്രവും നിമിഷങ്ങൾക്കുള്ളിലാണ് വൈറലാകുന്നത്.
മറുനാടന് മലയാളി ബ്യൂറോ