- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 - Literature
 - /
 - AWARDS
 
മനാമയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വച്ച് മരിച്ച കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി; വേദനയോടെ ബഹ്റിൻ മലയാളികൾ
അബൂദബി: ബഹ്‌റിനിലെ പിതാവിന്റെ ജോലി സ്ഥലത്തേക്കുള്ള വിമാനയാത്രക്കിടെ മരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കൊച്ചിയിൽ നിന്ന് മനാമയിലേക്കുള്ള യാത്രക്കിടെയാണ് തൃശൂർ കൊടകര കോടാലി നൂലുവള്ളി മുണ്ടക്കൽ ബിനോയി അശ്വിനി ദമ്പതികളുടെ മകൾ ഋഷിപ്രിയ (11 മാസം) മരണമടഞ്ഞത്. തിങ്കളാഴ്ച അബൂദബി ഖലീഫ ആശുപത്രി മോർച്ചറിയിൽ സൂക്ഷി
അബൂദബി: ബഹ്‌റിനിലെ പിതാവിന്റെ ജോലി സ്ഥലത്തേക്കുള്ള വിമാനയാത്രക്കിടെ മരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കൊച്ചിയിൽ നിന്ന് മനാമയിലേക്കുള്ള യാത്രക്കിടെയാണ് തൃശൂർ കൊടകര കോടാലി നൂലുവള്ളി മുണ്ടക്കൽ ബിനോയി അശ്വിനി ദമ്പതികളുടെ മകൾ ഋഷിപ്രിയ (11 മാസം) മരണമടഞ്ഞത്.
തിങ്കളാഴ്ച അബൂദബി ഖലീഫ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കിയാണ് നാട്ടിലേക്ക് കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രി 7.20ന് അബൂദബിയിൽ നിന്ന് മനാമ വഴി കൊച്ചിയിലേക്കുള്ള ഗൾഫ് എയർ വിമാനത്തിനാണ് മൃതദേഹം കൊണ്ടുപോയത്. ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്ന കുട്ടിക്ക് വിമാനയാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അബൂദബിയിൽ വിമാനം അടിയന്തിരമായി ഇറക്കിയെങ്കിലും മരണമടയുകയായിരുന്നു.
തിങ്കളാഴ്ച രാത്രി ബഹ്‌റൈിനുള്ള കുട്ടിയുടെ പിതാവ് ബിനോയിയെ അബൂദബിയിൽ എത്തിക്കുകയും ചൊവ്വാഴ്ച പൊലീസിന്റെയും മറ്റും നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സൗകര്യങ്ങളെല്ലാം ഗൾഫ് എയർഅധികൃതരാണ് ചെയ്തത്. ഈ ചെലവ് കമ്പനി വഹിച്ചതിനൊപ്പം മാതാപിതാക്കൾക്ക് സൗജന്യമായി ടിക്കറ്റ് നൽകുകയും ചെയ്തു.



