- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ബേബി മണക്കുന്നേൽ-കെ.സി.സി.എൻ.എ. 2015-2016 പ്രസിഡന്റ് സ്ഥാനാർത്ഥിയായി മൽസരിക്കുന്നു
ഹ്യൂസ്റ്റൻ: കെ.സി.സി.എൻ.എയുടെ സജീവ പ്രവർത്തകനും ഹ്യൂസ്റ്റൻ നിവാസിയുമായ ബേബി മണക്കുന്നേൽ ക്‌നനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയിലെ 2015-2016 കാലഘട്ടത്തിലെക്കുള്ള പ്രസിഡന്റ് സ്ഥാനാർത്ഥിയായി മൽസരിക്കുന്നു. ക്‌നനായ സമൂഹത്തിന് നിസ്തുലവും നിസ്വാർത്ഥവുമായ നിരവധി സേവനങ്ങൾ നൽകിയിട്ടുള്ള ബേബി മണക്കുന്നേലിന് ഇതിനകം അമേരിക്കയിലെ ന
ഹ്യൂസ്റ്റൻ: കെ.സി.സി.എൻ.എയുടെ സജീവ പ്രവർത്തകനും ഹ്യൂസ്റ്റൻ നിവാസിയുമായ ബേബി മണക്കുന്നേൽ ക്‌നനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയിലെ 2015-2016 കാലഘട്ടത്തിലെക്കുള്ള പ്രസിഡന്റ് സ്ഥാനാർത്ഥിയായി മൽസരിക്കുന്നു. ക്‌നനായ സമൂഹത്തിന് നിസ്തുലവും നിസ്വാർത്ഥവുമായ നിരവധി സേവനങ്ങൾ നൽകിയിട്ടുള്ള ബേബി മണക്കുന്നേലിന് ഇതിനകം അമേരിക്കയിലെ നിരവധി കെ.സി.സി.എൻ.എ പ്രമുഖരും പ്രവർത്തകരും പിൻതുണ അറിയിച്ചു കഴിഞ്ഞു.
1998, 1999, 2000 എന്നീ വർഷങ്ങളിൽ ബേബി കെ.സി.സി.എൻ.എ.യുടെ ജനറൽ സെക്രട്ടറിയായിരുന്നു. ഹ്യൂസ്റ്റനിൽ ഹോട്ടൽ സംവിധാനത്തിൽ കൺവെൻഷന് തുടക്കമിട്ടത് ഈ കാലഘട്ടത്തിലാണ്. 1997-1998-2012 എന്നീ മൂന്നു കൊല്ലങ്ങളിൽ ഹ്യൂസ്റ്റൻ ക്‌നനായ കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റായി സ്തുത്യർഹമായ സേവനം ബേബി മണക്കുന്നേൽ നൽകിയിട്ടുണ്ട്. പിറവം ഹോളികിങ്‌സ് കാത്തലിക് ചർച്ച്, ക്‌നനായ കാത്തലിക് യുത്തുലീഗ് പ്രസിഡന്റ് എന്നീ നിലയിലുള്ള ബേബിയുടെ പ്രവർത്തനം പ്രശംസാർഹമായിരുന്നു.
ഹ്യൂസ്റ്റനിലെ ക്‌നനായ കാത്തലിക് റിട്ടയർമെന്റ് ഹോംസിന്റെ പ്രസിഡന്റായി ബേബി 5 വർഷക്കാലം നിഷ്‌കർഷയോടെ പ്രവർത്തിച്ചു. കെ.സി.സി.എൻ.എ.യുടെ പ്രവർത്തനം മാതൃകാപരവും ശക്തവുമാക്കി. ഇനിയും ഉന്നതങ്ങളിലെത്തിക്കാൻ ബേബി മണക്കുന്നേൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ സഹായമാകുമെന്ന് അദ്ദേഹവും അദ്ദേഹത്തെ പിൻതുണക്കുന്നവരും ഉറപ്പുതരുന്നു.



