ഡബ്ലിൻ: ഭരണകക്ഷിയായ ഫിനഗേൽ പാർട്ടിയുടെ താല സൗത്ത് വാർഡിലെ സ്ഥാനാർത്ഥിയായി ബേബി പെരേപ്പാടനെ പാർട്ടി സെലക്ഷൻ കൺവൻഷനിൽ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു.

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലേക്കുള്ള താല സൗത്ത് വാർഡിൽ നിന്നുമാണ് പെരേപ്പാടൻ മത്സരിക്കുന്നത്. കഴിഞ്ഞ ആറു വർഷമായി ഫിനഗേലിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന പെരേപ്പാടനെ ഒരു വർഷം മുമ്പാണ് താല ഏരിയ ലോക്കൽ റെപ്പായി തെരഞ്ഞെടുത്തത്.

2009-ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ ശക്തമായ പ്രകടനംകാഴ്ച വച്ചിരുന്നു.