ന്യൂയോർക്ക്: പത്തനംതിട്ട മൈലപ്ര നായ്ക്കംപറമ്പിൽ പരേതരായ ഇടിക്കുള തോമസിന്റേയും മറിയാമ്മ തോമസിന്റേയും മകൻ ബേബി തോമസ് (ബേബിച്ചൻ -77) ന്യൂയോർക്കിലെ നോർത്ത് ഷോർ ഹോസ്പിറ്റലിൽ  നിര്യാതനായി.

ജൂൺ 16-ന് ചൊവ്വാഴ്ച ന്യൂ ഹൈഡ് പാർക്കിലുള്ള പാർക്ക് ഫ്യൂണറൽ ചാപ്പലിൽ 4 മണി മുതൽ 9 മണി വരെ വെയ്ക് സർവീസും തുടർന്ന് ജൂൺ 17-ന് ബുധനാഴ്ച ഇടവക ദേവാലയമായ എൽമോണ്ട് സെന്റ് വിൻസെന്റ് ഡി പോൾ മലങ്കര കാത്തലിക് കത്തീഡ്രൽ ദേവാലയത്തിൽ രാവിലെ 10 മണിക്ക് സംസ്‌കാര ശുശ്രൂഷകൾ ആരംഭിച്ച് തുടർന്ന് ലോംഗ് ഐലന്റിലെ ഫാമിങ് ഡെയിൽ സെന്റ് ചാൾസ് കാത്തലിക് സെമിത്തേരിയിൽ സംസ്‌കാരം നടക്കും.

ഊന്നൻപാറയ്ക്കൽ മറിയാമ്മ ബേബിയാണ് ഭാര്യ. തോമസ് ബേബി (മനോജ്), വർഗീസ് ബേബി (മാക്‌സ്) എന്നിവർ മക്കളും, റിൻസി ബേബി, സോഫിയാ ജോണിക്കുട്ടി എന്നിവർ മരുമക്കളുമാണ്. കൊച്ചുമക്കൾ: ജോഷ്വാ, ജോർഡൻ, ജോൺ തോമസ്. സഹോദങ്ങൾ: എൻ.റ്റി. വർഗീസ്, അന്നമ്മ തോമസ്. മലങ്കര കാത്തലിക് എക്‌സാർക്കേറ്റ് ബിഷപ്പ് തോമസ് മാർ യൗസേബിയോസ് സഹോദരപുത്രനാണ്.

നോർത്ത് അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭാ സമൂഹത്തിന്റെ തുടക്കംകുറിക്കാൻ വളരെയധികം പ്രയത്‌നിച്ച വ്യക്തിയാണ് പരേതൻ.മലങ്കര സഭാ പ്രവർത്തനങ്ങളിൽ  2009-ൽ സഭയുടെ 'ഉത്സാഹപുത്രൻ' എന്ന ബഹുമതി ലഭിച്ചു. ന്യൂയോർക്കിലെ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷന്റെ സ്ഥാപക നേതാക്കളിൽ ഒരാളും, ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ആദ്യകാല അംഗങ്ങളിൽ ഒരാളുമായിരുന്നു ബേബി തോമസ്. സഭയ്ക്കും സമൂഹത്തിനും ഇദ്ദേഹത്തിന്റെ ദേഹവിയോഗം തീരാനഷ്ടമാണ്.

പൊതുദർശനത്തിനും, സംസ്‌കാര ശുശ്രൂഷകൾക്കും മലങ്കര കാത്തലിക് എക്‌സാർക്കേറ്റ് ബിഷപ്പ് ഡോ. തോമസ് മാർ യൗസേബിയോസ് തിരുമേനിയും, തിരുവല്ല അതിരൂപതാ ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് തിരുമേനിയും നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: ഏബ്രഹാം തോമസ് (ജോസ്) 516 225 7307.