മിസിസാഗ: കനേഡിയൻ മലയാളി അസോസിയേഷൻ (സിഎംഎ) പ്രസിഡന്റ് ബോബി സേവ്യർ (49) നിര്യാതനായി. ഹൃദയസ്തംഭനത്തെത്തുടർന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച (മാർച്ച് 7) കാനഡയിൽ നടക്കും. ബ്രാംപ്ടൻ വോഡെൻ സ്ട്രീറ്റ്, 11 ലേയ്ക്ക്‌റിഡ്ജ് ഡ്രൈവിൽ താമസിക്കുന്ന ബോബി കോട്ടയം കുറവിലങ്ങാട് നമ്പൂരിത്തൊട്ടിലിൽ കുര്യൻ-അന്നമ്മ ദമ്പതികളുടെ മകനാണ്.

മേരിയാണ് (സോഫി) ഭാര്യ. മകൻ: ഷോൺ. സഹോദരങ്ങൾ: കുഞ്ഞുമോൻ, വൽസ (ഇരുവരും കാനഡയിൽ), ലൈലമ്മ. രണ്ടു പതിറ്റാണ്ടോളമായി കാനഡയിലെ മലയാളികളുടെ സാംസ്‌കാരികവേദികളിൽ സജീവസാന്നിധ്യമായിരുന്നു ബോബി. സംസ്‌കാരം ശനിയാഴ്ച മിസിസ്സാഗ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ (5650 മേവിസ് റോഡ്) നടക്കും. വിസിറ്റേഷൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ 9 വരെ. സ്ഥലം പിന്നീട് തീരുമാനിക്കും.