- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാരിയെല്ലിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു; വേദന മറച്ചുവച്ചും അഭിനയിച്ച് ബിഗ് ബി; പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ട്: കൂലിക്കും ടീനിനും ശേഷം വീണ്ടും അമിതാഭിന് അഭിനയത്തിനിടെ അപകടം
ഇതാണ് ബച്ചൻ. പരിക്ക് പറ്റിയാലും അഭിനയമാണ് വലുത്. തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു. പരിക്കേറ്റതിന് ശേഷവും ബച്ചൻ ഷൂട്ടിങ്ങ് മുടക്കാതെ അഭിനയം തുടർന്നു. വാരിയെല്ലിന്റെ വലതു ഭാഗത്തേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ബച്ചന് ചിത്രീകരണത്തിനിടെ പരിക്കേൽക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം ടീനിന്റെ ചിത്രീകരണത്തിനിടയിലും ബച്ചന് വാരിയെല്ലിന് പരിക്കേറ്റിരുന്നു. 1983ൽ കൂലിയെന്ന ചിത്രത്തിൽ ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ബച്ചൻ ഏറെക്കാലം സിനിമയിൽ നിന്ന് മാറി നിന്നിരുന്നു. ജീവനും ആശങ്കയിലായി. ആമിർ ഖാൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ. തിരക്കഥാകൃത്ത് എന്ന നിലയിൽ പ്രശസ്തനായ വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇതാണ് ബച്ചൻ. പരിക്ക് പറ്റിയാലും അഭിനയമാണ് വലുത്. തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു. പരിക്കേറ്റതിന് ശേഷവും ബച്ചൻ ഷൂട്ടിങ്ങ് മുടക്കാതെ അഭിനയം തുടർന്നു. വാരിയെല്ലിന്റെ വലതു ഭാഗത്തേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
ബച്ചന് ചിത്രീകരണത്തിനിടെ പരിക്കേൽക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം ടീനിന്റെ ചിത്രീകരണത്തിനിടയിലും ബച്ചന് വാരിയെല്ലിന് പരിക്കേറ്റിരുന്നു. 1983ൽ കൂലിയെന്ന ചിത്രത്തിൽ ഒരു സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ബച്ചൻ ഏറെക്കാലം സിനിമയിൽ നിന്ന് മാറി നിന്നിരുന്നു. ജീവനും ആശങ്കയിലായി.
ആമിർ ഖാൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ. തിരക്കഥാകൃത്ത് എന്ന നിലയിൽ പ്രശസ്തനായ വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Next Story