മിതാഭ് ബച്ചന്റെ ഭാര്യയായ ജയ ബച്ചനും, അദ്ദേഹത്തിന്റെ കാമുകിയെന്നു ഗോസിപ്പ് കോളങ്ങൾ വാഴ്‌ത്തിയിരുന്ന രേഖയും എന്നും ഗോസിപ്പ് കോളത്തിലെ ഇരകളാണ്. ഇരുവരും ഒരേ വേദിയിൽ പ്രത്യക്ഷപ്പെടുക വിരളമാണെങ്കിലും ഇരുവരെയും ഒരിമിച്ച് കിട്ടുന്ന അവസരങ്ങളെല്ലാം ഇരുവരുടെയും പ്രതികരണവും മുഖഭാവവും ഒക്കെ ക്യാമറ ക്കണ്ണുകളുൾപ്പെടെ പകർത്താറുണ്ട്.

ബച്ചന്റെ ഭാര്യയും അഭിനേത്രിയുമായ ജയാബച്ചൻ പൊതുവേദികളിൽ വച്ച് രേഖയുമായി സംസാരിക്കാൻ തയ്യാറാകാത്തതും മാദ്ധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. 2012ൽ രേഖ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ക്യാമറ ജയാബച്ചനെ ഇടവിട്ട് ഫോക്കസ് ചെയ്തതിന് എതിരെ ജയാ ബച്ചൻ പരാതി നൽകിയിരുന്നു.

അടുത്തിടെ ഒരു ചടങ്ങിനിടെ ഇരുവരും കെട്ടിപ്പുണർന്നത് വാർത്തയായതിന് പിന്നാലെ ഐശ്വര്യ രേഖയെ അമ്മായെന്ന് വിളിച്ചതാണ് പുതിയ വാർത്ത. ജസ്ബ എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ച പുരസ്‌കാരം സ്വീകരിക്കവേ ഐശ്വര്യാ റായ് സ്റ്റാർഡസ്റ്റ് അവാർഡ് വേദിയിൽ രേഖയെ അമ്മയെന്ന് അഭിസംബോധന ചെയ്തതാണ് ബോളിവുഡ് ഗോസിപ്പ് കോളങ്ങൾ ആഘോഷിക്കുന്നത്.

സ്റ്റാർഡസ്റ്റ് അവാർഡ് വേദിയിൽ പവർപാക്ക്ഡ് പെർഫോമൻസ് ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തത് ഐശ്വര്യയെ ആയിരുന്നു. പുരസ്‌കാരം സമ്മാനിച്ചത് രേഖ. സദസ്സിൽ അവാർഡ് ദാന ചടങ്ങ് വീക്ഷിച്ച് കൊണ്ട് അമിതാബ് ബച്ചനും.പുരസ്‌കാരം താങ്കളിൽ നിന്ന് സ്വീകരിക്കാനായതിൽ നന്ദി മാ എന്നായിരുന്നു അവാർഡ് ഏറ്റുവാങ്ങി ഐശ്വര്യാ റായ് പറഞ്ഞത്.

ഐശ്വര്യ റായ് ബച്ചൻ അവാർഡ് സ്വീകരിച്ച് രേഖയെ അമ്മയെന്നു വിളിച്ച് നന്ദി പറഞ്ഞപ്പോൾ ക്യാമറക്കണ്ണുകൾ ഫോക്കസ് ചെയ്തത് വേദിയിലുണ്ടായിരുന്ന ഐശ്വര്യയോ രേഖയോ ആയിരുന്നില്ല മറിച്ച് സദസിലിരുന്ന് മരുമകളുടെ അവാർഡ് സ്വീകരണച്ചടങ് കാണുന്ന അമിതാബ് ബച്ചനെ ആയിരുന്നുവെന്നാണ് ബോളിവുഡിൽ നിന്നുള്ള അടക്കംപറച്ചിലുകൾ.

ബോളിവുഡിൽ ഏറെക്കാലം ചർച്ചയായ നിശബ്ദ പ്രണയത്തിലെ നായികാനായകന്മാരാണ് അമിതാബ് ബച്ചനുംരേഖയും. ഇരുവർക്കുമിടയിലെ പ്രണയമാണ് ഇവർ കേന്ദ്രകഥാപാത്രമായ സിനിമകളിലെ കെമിസ്്ട്രി മികച്ചതാക്കിയത് എന്ന് വരെ വിലയിരുത്തലുണ്ടായിരുന്നു. പ്രണയത്തെക്കുറിച്ച് അമിതാബ് ബച്ചനും രേഖയും പിന്നീടൊരിക്കലും വിശദീകരിക്കാനോ തുറന്ന് സംസാരിക്കാനോ തയ്യാറായിരുന്നില്ല.