- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിത്യ ജീവിതത്തിൽ നടുവേദന സൃഷ്ടിക്കുന്നത് എന്തൊക്കെ കാര്യങ്ങൾ; എങ്ങനെ അതിനെ മറി കടക്കാം
തിരുവനന്തപുരം:പുറം വേദന എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. 2000 പേരെ പങ്കെടുപ്പിച്ചു നടത്തിയ സർവേയിൽ 52 % പേർക്കും ഇത്തരത്തിൽ നടു വേദന ഉള്ളതായാണു കണ്ടെത്തൽ. ഇത്തരം വേദനകൾക്കു മരുന്നുകൾ പലപ്പോഴും ഫലപ്പെടാറില്ല. തുടർന്ന് ചികിത്സകൾ ചെയ്ത് നമ്മൾ നിരാശരാകാറുണ്ട്. എന്നാൽ നാം ദിസേന ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും ഇത്തരം വേദനകൾക്കു കാരണമാകാറുണ്ടെന്ന് നാം തിരിച്ചറിയാറില്ല. പല്ലു തേയ്ക്കുന്ന മുതൽ ഉറങ്ങുന്ന വരെ ദിവസേന ചെയ്യുന്ന ഹാനീകരമായ 10 കാര്യങ്ങളെക്കുറിച്ച് അറിയാം. 1. മൊബൈൽ ഫോൺ ഉപയോഗം എങ്ങോട്ടു നോക്കിയാലും മൊബൈൽ ഫോണുമായി കുനിഞ്ഞിരിക്കുന്നവരെ കാണാം. മുന്നോട്ട് ആഞ്ഞോ, നെഞ്ചിനു താഴെ വരുന്ന രീതിയിൽ കുനിഞ്ഞിരുന്നോ ആകും ഫോൺ ഉപയോഗിക്കുക. എന്നാൽ അത്തരം ഉപയോഗങ്ങൾ നടുവിനും നെഞ്ചിനും കൂടുതൽ ഹാനീകരമാണ്. കുനിയാനിടയാകാതെ നെഞ്ചിനു നേരെ വച്ച് ഫോൺ ഉപയോഗിക്കുക. കണ്ണിനു നേരെ വച്ച് ഉപയോഗിക്കുക. ഇടയ്ക്കിടെ കണ്ണിനു വിശ്രമം നൽകുകയും വേണം. 2. പല്ലു തേയ്ക്കുന്നതും പാത്രം കഴുകുന്നതും. എന്നും ഒരേ രീതിയിൽ കുനിഞ്ഞു
തിരുവനന്തപുരം:പുറം വേദന എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. 2000 പേരെ പങ്കെടുപ്പിച്ചു നടത്തിയ സർവേയിൽ 52 % പേർക്കും ഇത്തരത്തിൽ നടു വേദന ഉള്ളതായാണു കണ്ടെത്തൽ. ഇത്തരം വേദനകൾക്കു മരുന്നുകൾ പലപ്പോഴും ഫലപ്പെടാറില്ല. തുടർന്ന് ചികിത്സകൾ ചെയ്ത് നമ്മൾ നിരാശരാകാറുണ്ട്. എന്നാൽ നാം ദിസേന ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും ഇത്തരം വേദനകൾക്കു കാരണമാകാറുണ്ടെന്ന് നാം തിരിച്ചറിയാറില്ല. പല്ലു തേയ്ക്കുന്ന മുതൽ ഉറങ്ങുന്ന വരെ ദിവസേന ചെയ്യുന്ന ഹാനീകരമായ 10 കാര്യങ്ങളെക്കുറിച്ച് അറിയാം.
1. മൊബൈൽ ഫോൺ ഉപയോഗം
എങ്ങോട്ടു നോക്കിയാലും മൊബൈൽ ഫോണുമായി കുനിഞ്ഞിരിക്കുന്നവരെ കാണാം. മുന്നോട്ട് ആഞ്ഞോ, നെഞ്ചിനു താഴെ വരുന്ന രീതിയിൽ കുനിഞ്ഞിരുന്നോ ആകും ഫോൺ ഉപയോഗിക്കുക. എന്നാൽ അത്തരം ഉപയോഗങ്ങൾ നടുവിനും നെഞ്ചിനും കൂടുതൽ ഹാനീകരമാണ്.
കുനിയാനിടയാകാതെ നെഞ്ചിനു നേരെ വച്ച് ഫോൺ ഉപയോഗിക്കുക. കണ്ണിനു നേരെ വച്ച് ഉപയോഗിക്കുക. ഇടയ്ക്കിടെ കണ്ണിനു വിശ്രമം നൽകുകയും വേണം.
2. പല്ലു തേയ്ക്കുന്നതും പാത്രം കഴുകുന്നതും.
എന്നും ഒരേ രീതിയിൽ കുനിഞ്ഞു നിന്ന് പാത്രം കഴുകുക, തുണി തേയ്ക്കുക, പല്ലു തേയ്ക്കുക തുടങ്ങിയ കഴുത്ത് നടുവ് തോൾ ഭാഗങ്ങൾ എന്നിവിടങ്ങൾക്കു കൂടുതൽ ഭാരം നൽകുന്ന തരം ജോലികൾ ്സ്ഥിരമായുള്ള നടു വേദനയ്ക്കു കാരണമാകും.
ഫൂട്ട് ടൂൾ , ബാത്ത്റൂം സ്‌കെയിൽ തുടങ്ങിയവ പരീക്ഷിക്കുക. ഇത് കുനിയുന്നത് തടയും. നേരെ നിന്നു ജോലി ചെയ്യാൻ സാധിക്കയും ചെയ്യും.
3. വാക്യുമിന്റെ ഉപയോഗം.
ശരീരം പൂർണമായും കുനിഞ്ഞു നിന്ന് വാക്യും ഉപയോഗിക്കുന്നത് പുറം വേദന ഉണ്ടാക്കും. കൈകൾക്കു ബലം നൽകി ഒരുപാടു സമയം വാക്യും ഉപയോഗിച്ചാൽ അത് തോളെല്ലിനു ബുുദ്ധിമുട്ടുണ്ടാക്കും.
4. കനമുള്ള സാധനങ്ങൾ പാത്രങ്ങൾ തുടങ്ങിയവ എടുക്കുന്നത്
്
മുട്ടിലിരുന്ന് എടുക്കുന്നതും നടു മുഴുവൻ വളയുന്ന രീതിയിൽ കുനിഞ്ഞു നിന്ന് കനമുള്ള സാധനങ്ങൾ എടുക്കുന്നതും നടുവിനും കാലുകൾക്കും പ്രശ്നമുണ്ടാക്കും. കഴിവതും കാലുമടക്കി താഴെ ഇരുന്നന്ന് കനമുള്ള സാധനങ്ങൾ സാവധാനം പൊക്കിയെടുക്കുക.
5. കുഞ്ഞുങ്ങളെ കാറിനുള്ളിൽ കയറ്റുന്നത്
കുഞ്ഞുങ്ങളെ എടുത്തു കൊണ്ട് തിരിയുന്നതും മുന്നോട്ടു ആയുന്നതും നടുവിനും തോളെല്ലുകൾക്കും വേദനയുണ്ടാക്കും. പകരം കുട്ടിയെ ശരീരത്തോടു ചേർത്തു പിടിച്ച് നടു വളയാതെ മുട്ടുകൾ മടക്കി കാലുകൾ മുന്നോട്ടു വച്ച് കുഞ്ഞിനെ വാഹനങ്ങളിൽ കയറ്റുക.
6. കനമുള്ള സാധനങ്ങളുമായി പടികൾ കയറുക ഇറങ്ങുക തുടങ്ങിയവ ചെയ്യുക
കനമുള്ള സാധനങ്ങളുമായി പടികൾ കയറുക, ഇറങ്ങുക തുടങ്ങിയവ തുടർച്ചയായി ചെയ്യുന്നത് നടുവ്, തോൾ, കാൽമുട്ടുകൾ തുടങ്ങിയവയെ ആയാസപ്പെടുത്തും.
കനമുള്ള സാധനങ്ങൾ എടുക്കുമ്പോൾ നടുവിനു ഭാരം കൊടുക്കാതിരിക്കുക. താങ്ങാൻ പറ്റാത്തതിലും കൂടുതൽ ഭാരം എടുക്കാൻ ശ്രമിക്കാതിരിക്കുക.
7. ജനൽ വ്യത്തിയാക്കുക.
ഒരു കൈ മാത്രം ഉപയോഗിച്ച് വൃത്തിയാക്കുന്നത് തോളിനും പുറം വേദനയ്ക്കും കാരണമാകുന്നു. കൂടുതൽ സമയം ഒരേ കൈ മാത്രം ഉപയോഗിക്കാതിരിക്കുക. ശരീരം നിവർന്നു തന്നെ നിൽക്കുക. ആവശ്യമെങ്കിൽ ഇടയ്ക്കു റെസ്റ്റ് എടുക്കുക.
8. കിടക്ക വിരിക്കുമ്പോൾ
ബെഡ് ഷീറ്റ് കിടക്ക മുഴുവൻ എത്താനായി നടു വളഞ്ഞു നിന്ന് വിരിക്കാതിരിക്കുക. വലിയ കിടക്കകളുടെ കവർ മാറ്റാനായി മറ്റാരെയെങ്കിലും സഹായത്തിനു കൂട്ടുക.
9. ടിവി കാണുമ്പോൾ
മുന്നോട്ട് ആഞ്ഞിരുന്ന് ടി വി കാണാതിരിക്കുക. നട്ടെല്ല് നിവർത്തി വച്ച് ടി വിയുടെ നേരെ തന്നെ ഇരിക്കുക. കാലിന്മേൽ കാൽവച്ച് ഇരിക്കാതിരിക്കുക. ഓരോ ഇരുപതു മിനിട്ട് കൂടുമ്പോൾ എഴുന്നേറ്റു നടക്കുക.
10. തുണികൾ മടക്കി വയ്ക്കുന്നത്.
തുണികഴുകുന്നതും മടക്കി വയ്ക്കുന്നതുമെല്ലാം ദിവസേനയുള്ള കാര്യങ്ങളിൽപ്പെടും. തുടർച്ചയായി തിരിയുന്നതും കുനിയുനന്തുമെല്ലാം പുറം വേദനകൾക്കു കാരണമാകും. കഴിവതും കനമുള്ള സാധനങ്ങളും എപ്പോഴും ആവശ്യമുള്ളവെയും ഒരുപാടു താഴെയും മുകളിലും വയ്ക്കാതെ എടുക്കാൻ പറ്റിയ സൗകര്യത്തിനു നേരെ വയ്ക്കുക.