- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
റോഡിൽ ഡാൻസുമായി ഇറങ്ങിയ സ്ത്രീകളെ മതവിഷം നിറഞ്ഞ സർപ്പങ്ങൾ അധിക്ഷേപിച്ചില്ല; നിങ്ങൾ തെരുവിലിറങ്ങിയാൽ ഇത് മാറിക്കിട്ടുമോ എന്ന് അവിടെ ആരും അവരോടു ചോദിച്ചില്ല; ഓരോ സുജൂദിലും സ്വഭാവസംസ്‌കരണം വേണമെന്ന് പഠിപ്പിച്ചവന് മാനഹാനിയുണ്ടാക്കാനായി ജനിച്ചവർക്ക് ഇതൊന്നും മനസ്സിലാവില്ല; ബക്കർ അബു എഴുതുന്നു
Flash mob,,,, Flashes civilized Thoughts. അന്തമാൻ നിക്കോബാർ ദ്വീപ് മുതൽ ആസ്‌റ്റ്രേലിയവരെ നീണ്ടു കിടക്കുന്ന പതിനേഴായിരം ദ്വീപുകൾ ചേർന്ന ഒരു വലിയ രാജ്യമാണ് ഇന്തോനേഷ്യ. കടൽകൊള്ളക്കാരുടെ ഏഷ്യൻ ജന്മഭൂമി. ബാലിക് പാപൻ,സുരബായ, താന്ജ്പരാഗ്, സമരിന്ദ, കൊട്ടാബാരു തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കടന്നു ചെന്നപ്പോൾ ഈ രാജ്യത്തിന്റെ വൈവിധ്യമാർന്ന ജീവിതസംസ്‌കാരരീതി പലതവണയായി അനുഭവിച്ചറിയാൻ എനിക്ക് സാധിച്ചിരുന്നു. ചെന്നെയിൽ നിന്ന് ആസ്‌ത്രേലിയയിലേക്കുള്ള കടൽ വഴി സഞ്ചാരത്തിൽ അന്തമാൻ മുതൽ ആസ്‌ത്രേലിയവരെ ഇന്തോനേഷ്യയുടെ ദ്വീപുകൾ കപ്പലിന്റെ ഇരുവശങ്ങളിലുമുണ്ടാകും. യാത്ര ചെയ്ത് തീരാത്തൊരു രാജ്യമായി ഇന്തോനേഷ്യ നീണ്ടു നിവർന്നങ്ങിനെ കിടക്കുകയാണ്.നൂറ്റാണ്ടുകളായി കൊടുങ്കാറ്റുകളെ അതിജീവിച്ച ഈ രാജ്യത്തിന് ഇന്ന് അതിജീവിക്കാൻ പറ്റാത്ത ഒരു വലിയ വേദന അവരുടെ കൂടെയുണ്ട്. ഇന്തോനേഷ്യയിലെ മൂന്നിലൊന്നു സ്ത്രീകൾ ലൈംഗിക അക്രമങ്ങൾക്കോ ശാരീരിക അക്രമങ്ങൾക്കോ വിധേയരായിട്ടുണ്ടെന്നു ഗവര്‌മ്മേണ്ട് തന്നെ രേഖപ്പെടുത്തുന്നതാണ് ആ വേദന.സ്ത്രീത്വത്തിന
Flash mob,,,, Flashes civilized Thoughts.
അന്തമാൻ നിക്കോബാർ ദ്വീപ് മുതൽ ആസ്‌റ്റ്രേലിയവരെ നീണ്ടു കിടക്കുന്ന പതിനേഴായിരം ദ്വീപുകൾ ചേർന്ന ഒരു വലിയ രാജ്യമാണ് ഇന്തോനേഷ്യ. കടൽകൊള്ളക്കാരുടെ ഏഷ്യൻ ജന്മഭൂമി. ബാലിക് പാപൻ,സുരബായ, താന്ജ്പരാഗ്, സമരിന്ദ, കൊട്ടാബാരു തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കടന്നു ചെന്നപ്പോൾ ഈ രാജ്യത്തിന്റെ വൈവിധ്യമാർന്ന ജീവിതസംസ്‌കാരരീതി പലതവണയായി അനുഭവിച്ചറിയാൻ എനിക്ക് സാധിച്ചിരുന്നു.
ചെന്നെയിൽ നിന്ന് ആസ്‌ത്രേലിയയിലേക്കുള്ള കടൽ വഴി സഞ്ചാരത്തിൽ അന്തമാൻ മുതൽ ആസ്‌ത്രേലിയവരെ ഇന്തോനേഷ്യയുടെ ദ്വീപുകൾ കപ്പലിന്റെ ഇരുവശങ്ങളിലുമുണ്ടാകും. യാത്ര ചെയ്ത് തീരാത്തൊരു രാജ്യമായി ഇന്തോനേഷ്യ നീണ്ടു നിവർന്നങ്ങിനെ കിടക്കുകയാണ്.
നൂറ്റാണ്ടുകളായി കൊടുങ്കാറ്റുകളെ അതിജീവിച്ച ഈ രാജ്യത്തിന് ഇന്ന് അതിജീവിക്കാൻ പറ്റാത്ത ഒരു വലിയ വേദന അവരുടെ കൂടെയുണ്ട്.
ഇന്തോനേഷ്യയിലെ മൂന്നിലൊന്നു സ്ത്രീകൾ ലൈംഗിക അക്രമങ്ങൾക്കോ ശാരീരിക അക്രമങ്ങൾക്കോ വിധേയരായിട്ടുണ്ടെന്നു ഗവര്‌മ്മേണ്ട് തന്നെ രേഖപ്പെടുത്തുന്നതാണ് ആ വേദന.
സ്ത്രീത്വത്തിന്റെ മാറ് കീറുന്ന ആ വേദന ഒരു ദേശത്തിന്റെ വേദനയായി നമ്മുടെ രാജ്യത്തിലുള്ളത് പോലെ ഇന്നും അവിടെ തുടരുന്നുമുണ്ട്. 2014 മുതൽ PUPA ഫൗണ്ടേഷൻ ഒരു യൂണിവേര്‌സൽ മെത്തേഡ് ആയി ഫ്‌ലാഷ് മോബിനെ തെരഞ്ഞെടുത്തുകൊണ്ട് സ്ത്രീകൾക്ക് നേരെ നടക്കുന്ന എല്ലാവിധ അക്രമങ്ങൾക്കും എതിരെ ജനമധ്യത്തിൽ ഇറങ്ങി. ബെന്ക്കു നഗരത്തിൽ ഇരുപതിനായിരം മനുഷ്യരെയാണ് ഫ്‌ലാഷ്‌മോബിലൂടെ ലോകം അന്നവിടെ നോക്കിക്കണ്ടത്.
ESSY ഡാന്‌സ് സ്റ്റുഡിയോവിന്റെ സപ്പോര്ട്ടിലൂടെ OBR - One Billion Rising - ഇന്തോനേഷ്യയിൽ പ്രചാരണം തുടങ്ങിയത് അങ്ങിനെയാണ്.
.
റോഡിൽ ഡാന്‌സുമായി ഇറങ്ങിയ സ്ത്രീകളെ മതവിഷം നിറഞ്ഞ സർപ്പങ്ങൾ അധിക്ഷേപിച്ചില്ല,
മറ്റേതൊരു രാജ്യത്തെപ്പോലെ മതവിഷം നിറഞ്ഞ സർപ്പങ്ങൾ കുറവുള്ള ഒരു നാടുമല്ല ഇന്തോനേഷ്യ. ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലിം മതവിശ്വാസമുള്ള ജനങ്ങളുള്ള ഒരു രാജ്യത്തെ മൂന്നിൽ ഒന്ന് സ്ത്രീകൾ അതിക്രൂരമായ ലൈഗീക,ശാരീരിക,മാനസിക പീഡനങ്ങൾക്ക് വിധേയമാവുമ്പോൾ നിങ്ങൾ തെരുവിലിറങ്ങിയാൽ ഇത് മാറിക്കിട്ടുമോ എന്ന് അവിടെ ആരും അവരോടു ചോദിച്ചില്ല.
''പകരം''
സ്‌കൂൾ, കോളേജ് വിദ്യാര്ഥി്കളും, ബന്ക്ജു നിവാസികളും സ്ഥലം ഡെപ്യൂട്ടി മേയറും, പാർലിമെന്റ് പ്രതിനിധികളും, എന്തിനധികം മുൻ ഗവർണർമാർ വരെ തെരുവിലിറങ്ങി മാതൃത്വത്തിന്റെ വേദനയിൽ അവരോടൊപ്പം പങ്ക് ചേര്ന്നു.
മനുഷ്യർ മതവുമായി വ്യത്യാസപ്പെടുന്നത് ഇങ്ങനെയാണ്.
FLASH MOB, A ''UNIVERSAL METHOD' OF CAMPAIGN... FLASHING CIVILIZED THOUGHTS.
ഓരോ സുജൂദിലും സ്വഭാവസംസ്‌കരണം വേണമെന്ന് പഠിപ്പിച്ചവന് മാനഹാനിയുണ്ടാക്കാനായി ജനിച്ചവർക്ക് ഇതൊന്നും മനസ്സിലാവില്ല......