ഇന്ന് മുതൽ വാഹനവുമായി റോഡിലേക്കിറങ്ങുമ്പോൾ അല്പം ശ്രദ്ധയോടെ ഡ്രൈവിങ് സീറ്റിലിരുന്നോളൂ. കാരണം ഇന്ന് മുതൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കുള്ള പിഴ ബ്രിട്ടീഷ് കൊളംബിയ ഇരട്ടിയാക്കുകയാണ്. വേഗത പരിധി ലംഘിക്കുക. മൊബൈലിലോ മറ്റോ സംസാരിച്ച് അശ്രദ്ധമായി വാഹനമോടിക്കൽ, ട്രാഫിക് നിയമങ്ങൾ ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്യുന്നവർക്കുള്ള പെനാലിറ്റി പോയിന്റിൽ 20 ശതമാനം ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

അമിത വേഗതയടക്കമുള്ള നിയമലംഘനങ്ങളുടെ രണ്ട് മൂന്നോ ലംഘനങ്ങൾനടത്തി ഒരു വർഷം പിടിയിലാകുന്ന ഡ്രൈവർമാർക്ക് പെനാൽറ്റി പോയിന്റ് പ്രിമിയം ബാധകമാകും. ഇവയൊക്കെ വാഹനഇൻഷ്വറൻസ് പുതുക്കുമ്പോഴും ലൈസൻസ് പുതുക്കുന്നതിന് മുമ്പായും അടച്ച് തീർക്കേണ്ടതുമാണ്. ഈ പ്രിമിയം നിരക്കുകളിൽ 20 ശതമാനം വർദ്ധനവാണ് ഇന്നു മുതൽ ഉണ്ടാവുക.

നിലവിൽ നാല് പോയിന്റ് ലഭിച്ചവർക്ക് 175 ഡോളർ മുതൽ 24,000 വരെയാമെങ്കിൽ നിരക്ക് വർദ്ധിക്കുന്നതോടെ അത് 210 ഡോളർ മതൽ 28000 വരെയാകും,