തന്റെ കരിയറിനെയും ജീവിതത്തെയും നശിപ്പിക്കാൻ ശ്രമിക്കുന്ന ഉറ്റ സുഹൃത്തിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ബഡായി ബംഗ്ലാവിലെ ആര്യ. ഫേസ്‌ബുക്ക് പോസ്റ്റിലാണ് ആര്യ വെളിപ്പെടുത്തുന്നത്. ജീവിതത്തിൽ താൻ ഏറ്റവും വിശ്വസിച്ച ആളിൽ നിന്ന് തിരിച്ചടി കിട്ടിയെന്നും ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല എന്നും ആര്യ പറയുന്നു. സ്ത്രീ സുഹൃത്തിന്റെ പേര് വെളിപ്പെടുത്താൻ ആര്യ തയ്യാറായില്ല

ആദ്യമായി താൻ ഔദ്യോഗിക പരമായ അസൂയ എന്താണെന്ന് മനസ്സിലാക്കി എന്ന് ആര്യ പറയുന്നു. അതും ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ ആദരവോടെ കാണുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയിൽ നിന്ന്. എന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത സുഹൃത്തായിരുന്നു അവർ. അന്ധമായി ഞാനവരെ വിശ്വസിച്ചു. ഇപ്പോൾ ആ വ്യക്തി എന്റെ ജീവിതത്തെയും കരിയറിനെയും നശിപ്പിക്കാൻ ശ്രമിക്കുന്നു.

ഇത്തരക്കാരോട് എങ്ങിനെ പ്രതികരിക്കണം എന്ന് എനിക്കറിയില്ല. എല്ലാം കണ്ടുകൊണ്ട് മുകളിൽ ഒരാളുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അദ്ദേഹം ഇത്തരക്കാർക്ക് മറുപടി നൽകും എന്ന് ഞാൻ വിശ്വസിക്കുന്നു. ഒന്നേ എനിക്ക് താങ്കളോട് പറയാനുള്ളൂ, താങ്കളുടെ തന്ത്രം കൊള്ളാം, പക്ഷെ ജീവിതം എന്റേതാണ്. എനിക്കൊരിക്കലും താങ്കളെ പോലെ ആകാൻ കഴിയില്ല. താങ്കൾക്ക് എന്നെ പോലെയും. ആര്യ പറഞ്ഞു.