ബോസ്റ്റൺ: കേരളാ അസോസിയേഷൻ ഓഫ് ന്യൂഇംഗ്ലണ്ടിന്റെ ആഭിമുഖ്യത്തിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഡിസംബർ 1,2,8 തീയതികളിൽ ബോസ്റ്റണിൽ നടത്തുന്നു. ബർലിങ്ടൺ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാലു വർഷം മുമ്പ് ആരംഭിച്ച് വിജയകരമായി നടത്തപ്പെടുന്ന ഈ ടൂർണമെന്റ് കൂടുതൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്നതിലേക്കായി കെയൻ നേതൃത്വം കൊടുക്കുവാൻ ഈവർഷത്തെ കമ്മിറ്റി തീരുമാനിച്ചിരുന്നതായി കെയിൻ പ്രസിഡന്റ് എൽസി മരങ്ങോലി അറിയിച്ചു.

മെൻസ് ഡബിൾസ് മത്സരങ്ങളാണ് പ്രധാനമായും ഉദ്ദേശിച്ചിരിക്കുന്നത്. പ്രാഥമിക മത്സരങ്ങൾ 2018 ഡിസംബർ 1,2 തീയതികളിൽ വെസ്റ്റ് ബറോയിലെ ബോസ്റ്റൺ ബാഡ്മിന്റൺ ക്ലബിലും, ഫൈനൽ മത്സരങ്ങൾ ഡിസംബർ എട്ടാംതീയതി ബർലിങ്ടൺ റിക്രിയേഷൻ സെന്ററിലുമാണ് നടത്തുന്നത്.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും നടകുന്നതാണ്. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണെന്ന് മുഖ്യ സംഘാടകൻ ബിനു ജോൺ അറിയിച്ചു. കേരള അസോസിയേഷൻ (കെയിൻ) നേതൃത്വം കൊടുക്കുന്ന ഈ ടൂർണമെന്റിലേക്ക് എല്ലാ കായിക പ്രേമികളേയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക്: സന്ദർശിക്കുക. kaneusa.orgഎൽസി മരങ്ങോട്ടിൽ (പ്രസിഡന്റ്) 718 427 4817, സുരേഷ് അമ്പലത്ത് (സെക്രട്ടറി) 978 810 5204, ബിനു ജോൺ (കോർഡിനേറ്റർ) 617 909 9387, ബിജി ബർലിങ്ടൺ (857 891 1837). കുര്യാക്കോസ് മണിയാട്ടുകുടിയിൽ അറിയിച്ചതാണിത്.