- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റ്; മെൽബൺ സീറോ മലബാർ ടീം ജേതാക്കൾ
മെൽബൺ: സെന്റ് തോമസ് എക്യുമെനിക്കൽ ഫെലോഷിപ്പ് മെൽബണിന്റെ നേതൃത്വത്തിൽ നടത്തിയ ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റിൽ മെൽബൺ സീറോ മലബാർടീമിന് ഉജ്ജ്വല വിജയം. തുടർച്ചയായ അഞ്ചാം വർഷമാണ് സീറോ മലബാർടീം എക്യുമെനിക്കൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ജേതാക്കളാകുന്നത്. കഴിഞ്ഞ മൂന്നുവർഷമായി വിജയികൾക്ക് നല്കിയിരുന്ന റോളിങ്ങ് ട്രോഫി സീറോ മലബാർടീം സ്വന്തമാക്കി. ഡേവീസ് അയ്‌നിക്കൽ ക്യാപ്റ്റനായ 22 അംഗ ടീമാണ്‌മെൽബൺ സീറോ മലബാറിനെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങിയത്. റോബിജോർജ്ജ് ആയിരുന്നു മെൽബണിലെ മൂന്നു സീറോ മലബാർ ഇടവകകളിൽ നിന്നുംതിരഞ്ഞെടുക്കപെട്ട ബാഡ്മിന്റൺ ടീമിന്റെ മാനേജർ. ഇടവക വികാരിമാരായഫാ.മാത്യു കൊച്ചുപുരയ്ക്കൽ, ഫാ.എബ്രഹാം കുന്നത്തോളി എന്നിവർവിജയികളെഅഭിനന്ദിച്ചു. അൾട്ടോണ ബാഡ്മിന്റൺ സെന്ററിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യൻഓർത്തഡോക്‌സ് ചർച്ച് ടീം രണ്ടാം സ്ഥാനം നേടി. എക്യുമെനിക്കൽ ഫെലോഷിപ്പ്‌സ്പോർട്സ് കോർഡിനേറ്റർ ഡോ.ഷാജി വർഗ്ഗീസ് മത്സരങ്ങൾക്ക് നേതൃത്വംനല്കി.
മെൽബൺ: സെന്റ് തോമസ് എക്യുമെനിക്കൽ ഫെലോഷിപ്പ് മെൽബണിന്റെ നേതൃത്വത്തിൽ നടത്തിയ ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റിൽ മെൽബൺ സീറോ മലബാർടീമിന് ഉജ്ജ്വല വിജയം. തുടർച്ചയായ അഞ്ചാം വർഷമാണ് സീറോ മലബാർടീം എക്യുമെനിക്കൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ജേതാക്കളാകുന്നത്.
കഴിഞ്ഞ മൂന്നുവർഷമായി വിജയികൾക്ക് നല്കിയിരുന്ന റോളിങ്ങ് ട്രോഫി സീറോ മലബാർടീം സ്വന്തമാക്കി. ഡേവീസ് അയ്‌നിക്കൽ ക്യാപ്റ്റനായ 22 അംഗ ടീമാണ്‌മെൽബൺ സീറോ മലബാറിനെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങിയത്. റോബിജോർജ്ജ് ആയിരുന്നു മെൽബണിലെ മൂന്നു സീറോ മലബാർ ഇടവകകളിൽ നിന്നുംതിരഞ്ഞെടുക്കപെട്ട ബാഡ്മിന്റൺ ടീമിന്റെ മാനേജർ. ഇടവക വികാരിമാരായഫാ.മാത്യു കൊച്ചുപുരയ്ക്കൽ, ഫാ.എബ്രഹാം കുന്നത്തോളി എന്നിവർവിജയികളെഅഭിനന്ദിച്ചു.
അൾട്ടോണ ബാഡ്മിന്റൺ സെന്ററിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യൻഓർത്തഡോക്‌സ് ചർച്ച് ടീം രണ്ടാം സ്ഥാനം നേടി. എക്യുമെനിക്കൽ ഫെലോഷിപ്പ്‌സ്പോർട്സ് കോർഡിനേറ്റർ ഡോ.ഷാജി വർഗ്ഗീസ് മത്സരങ്ങൾക്ക് നേതൃത്വംനല്കി.