- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ കൾച്ചറർ ആൻഡ് സ്പോർട്ടസ് ക്ലബ് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് ആവേശഭരിതമായി
സൂറിച്ച്: സ്വിറ്റ്സർലഡിലെ പ്രമുഖമലയാളി സംഘടനകളിൽ ഒന്നായ കേരളാ കൾച്ചറർ ആൻഡ് സ്പോർട്ടസ് ക്ലബ് സംഘടിപ്പിച്ച നാലാമത് യൂറോപ്യൻ ബാഡ്മിന്റെൺ ചാമ്പ്യൻസ്ഷിപ്പ് മത്സരാത്ഥികളുടെയും കാണികളുടെയും നിറഞ്ഞ സാന്നിദ്ധ്യത്തിൽ ഫാ. തോംസൺ നിർവഹിച്ചു. തുടർന്ന് 2016 ലെ ടൂർണമെന്റ് മത്സരാത്ഥിയും സ്വിസ്സ് മലയാളികളുടെ പ്രിയങ്കരനുമായിരുന്ന ജയിംസ് വട്ടത്തുപറമ്പിലിന്റെ ആകസ്മികമായ നിര്യാണത്തിൽ ഒരുനിമിഷം അനുശോചനം അർപ്പിക്കുകയുണ്ടായി. ഉത്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ലാലു ചിറക്കൽ സ്വാഗതം ആശംസിക്കുകയും, സെക്രട്ടറി ബിൽജിമോൻ ഇടക്കര നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ട്രഷറർ ബെന്നി മുട്ടാപ്പിള്ളിയുടെയും, ബേബി തടത്തിലിന്റെയും നേതൃത്വത്തിൽ റെജിസ് ട്രഷറും മത്സരക്രമീകരണങ്ങളും നടക്കുകയുണ്ടായി. വനിതാവിഭാഗം യൂത്ത്, മെൽസ്, ഡബിൽസ് എന്നീ രീതിയിലായിരുന്നു മത്സരങ്ങൾ ക്രമീകരിച്ചത്. ഈ വർഷത്തെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ മത്സരാത്ഥികളെ പങ്കെടുപ്പിക്കുവാൻ സാധിച്ചതിൽ ടൂർണമെന്റ് കോർഡിനേറ്റർമാരായ ജയിൻ വണ്ണാരകുന്നേൽ, വർഗ്ഗീസ്
സൂറിച്ച്: സ്വിറ്റ്സർലഡിലെ പ്രമുഖമലയാളി സംഘടനകളിൽ ഒന്നായ കേരളാ കൾച്ചറർ ആൻഡ് സ്പോർട്ടസ് ക്ലബ് സംഘടിപ്പിച്ച നാലാമത് യൂറോപ്യൻ ബാഡ്മിന്റെൺ ചാമ്പ്യൻസ്ഷിപ്പ് മത്സരാത്ഥികളുടെയും കാണികളുടെയും നിറഞ്ഞ സാന്നിദ്ധ്യത്തിൽ ഫാ. തോംസൺ നിർവഹിച്ചു. തുടർന്ന് 2016 ലെ ടൂർണമെന്റ് മത്സരാത്ഥിയും സ്വിസ്സ് മലയാളികളുടെ പ്രിയങ്കരനുമായിരുന്ന ജയിംസ് വട്ടത്തുപറമ്പിലിന്റെ ആകസ്മികമായ നിര്യാണത്തിൽ ഒരുനിമിഷം അനുശോചനം അർപ്പിക്കുകയുണ്ടായി.
ഉത്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ലാലു ചിറക്കൽ സ്വാഗതം ആശംസിക്കുകയും, സെക്രട്ടറി ബിൽജിമോൻ ഇടക്കര നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ട്രഷറർ ബെന്നി മുട്ടാപ്പിള്ളിയുടെയും, ബേബി തടത്തിലിന്റെയും നേതൃത്വത്തിൽ റെജിസ് ട്രഷറും മത്സരക്രമീകരണങ്ങളും നടക്കുകയുണ്ടായി. വനിതാവിഭാഗം യൂത്ത്, മെൽസ്, ഡബിൽസ് എന്നീ രീതിയിലായിരുന്നു മത്സരങ്ങൾ ക്രമീകരിച്ചത്.
ഈ വർഷത്തെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ മത്സരാത്ഥികളെ പങ്കെടുപ്പിക്കുവാൻ സാധിച്ചതിൽ ടൂർണമെന്റ് കോർഡിനേറ്റർമാരായ ജയിൻ വണ്ണാരകുന്നേൽ, വർഗ്ഗീസ് തിരുതനത്തിൽ, വിനോദ് ലൂക്കോസ് എന്നിവരെ പ്രത്യോകം അഭിനന്ദിക്കേണ്ടിയിരിക്കുന്നു.
പുതുതലമുറക്ക് ആവേശവും ഉണർവ്വും പകരുവാൻ ഏർപ്പെടുത്തിയ യൂത്ത് ഐക്കൺ സ്വിസ്സ് ആവാർഡ് സിവിൻ മഞ്ജലി്കകും, ഏറ്റവും മികച്ച കളിക്കാരനുള്ള ആവാർഡ് സിജോ തോമസും കരസ്ഥമാക്കി. സ്വിറ്റസർലാഡിലെ വിവിധ പ്രദേശങ്ങളെ കോർത്തിണക്കികൊണ്ട് കെസിഎസ്സസി ബാസൽ സംഘടിപ്പിച്ചു. ബാഡ്മിന്റൺ ടൂർണമെന്റ് സ്വിസ്സ് മലയാളി കായിക പ്രേമികളുടെ പ്രശംസപിടിച്ചു പറ്റുകയുണ്ടായി. വിജയികൾക്കുള്ള സമ്മാനദാനത്തോടെ ടൂർണമെന്റ് ദിനം പര്യവസാനിച്ചു