തുടർച്ചയായ ഹിറ്റുകളിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിക്കഴിഞ്ഞ വരുൺ ധവാനും താരസുന്ദരി ആലിയ ഭട്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ബദ്രിനാഥ് കി ദുൽഹനിയ. ഹംപ്റ്റി ശർമ്മ കി ദുൽഹനിയ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തു വന്നു.

നിർമ്മാതാവ് കരൺ ജോഹറാണ് സിംഗപ്പൂരിൽ ഷൂട്ട്‌ചെയത സ്റ്റില്ലുകൾ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചിത്രത്തിൽ ആലിയ വളരെ സുന്ദരിയായിട്ടുണ്ട്. കൂൾ ലുക്കിലാണ് വരുൺ.വരുൺ അവതരിപ്പിക്കുന്ന, ഝാൻസി സ്വദേശിയായ ബദ്രിനാഥ് എന്ന യുവാവും ആലിയയുടെ വൈദേഹി എന്ന കഥാപാത്രവും തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. നിരവധി വഴിത്തിരിവുകൾ ഉൾപ്പെടുന്ന ചിത്രം ഒരു ഡാർക്ക് ലവ് സ്‌റ്റോറി' ആണെന്ന് വരുൺ പറയുന്നു

2014ൽ പുറത്തിറങ്ങിയ ഹംപ്റ്റി ശർമ കി ദുൽഹനിയസീരീസിലെ രണ്ടാമത്തെ ചിത്രമാണ് ബദ്രിനാഥ് കി ദുൽഹനിയ.. ഗൗഹർ ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട. ചിതത്തിൽ പ്രേക്ഷകരെ കാത്ത് ഒട്ടേറെ സർപ്രൈസുകളും ട്വിസ്റ്റുകളുമുണ്ടെന്നാണ് സൂചന. ഡൽഹിയായിരുന്നു ആദ്യ ചിത്രത്തിന്റെ ലൊക്കേഷനെങ്കിൽ രണ്ടാമത്തെ സിനിമയുടെ ചിത്രീകരണം ഭൂരിഭാഗവും സിംഗപ്പൂരിലാണ്. രാജസ്ഥാനും ഉത്തർ പ്രദേശുമാണ് മറ്റ് ലൊക്കേഷനുകൾ.കരൺ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് ആലിയയും വരുണും ബോളിവുഡിൽ അരങ്ങേറ്റം കുറിക്കു്ന്നത്.അടുത്ത വർഷം മാർച്ച് 10നാണ് ചിത്രത്തിന്റെ റിലീസ്