- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഫ്ത പുരസ്‌കാര വേദിയിൽ താരമായി ത്രീ ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ് മിസോറി; ചിത്ത്രതിന് ലഭിച്ചത് മികച്ച ചിത്രം ഉൾപ്പെടെ അഞ്ചു പുരസ്‌കാരങ്ങൾ; മികച്ച നടനായി ഗാരി ഓൾഡ്മാൻ
ലണ്ടൻ: ബാഫ്ത അവാർഡ് വേദിയിൽ മികച്ച ചിത്രമടക്കം അഞ്ച്് പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ത്രീ ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ് മിസോറി. മികച്ച ചിത്രം, മികച്ച ബ്രിട്ടീഷ് ചിത്രം, നടി, സഹനടൻ, തിരക്കഥ തുടങ്ങി അഞ്ച് അവാർഡുകളാണ് ത്രീ ബിൽബോർഡ്‌സ് ഔട്‌സൈഡ് എബിങ് മിസോരി സ്വന്തമാക്കിയത്. ഡാർക്കസ്റ്റ് അവറിൽ വിൻസൺ ചർച്ചിലിനെ അവസ്മരണീയമാക്കിയ ഗാരി ഓൾഡ്മാൻ മികച്ച നടനായപ്പോൾ ഫ്രാൻസസ് മാക്‌ഡൊമാൻഡ് നടിയുമായി മാറി.ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിലാണ് ബാഫ്ത് പുരസ്‌കാര പ്രഖ്യാപനം നടന്നത്.ഗാരിയും ഫ്രാൻസെസും നേരത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ നേടിയിരുന്നു. സാം റോക്വെൽ മികച്ച സഹനടനായും ഐ ടോണിയയിലെ അഭിനയത്തിന് അലിസൺ ജാനി സഹനടിയായും തെരഞ്ഞെടുക്കപ്പെട്ടു. 13 നോമിനേഷനുകൾ നേടി ബാഫ്തയിലെ താരമായി നിന്ന ദ ഷേപ്പ് ഓഫ് വാട്ടറിന് മികച്ച സംവിധായകൻ, സംഗീതം, പ്രൊഡക്ഷൻ ഡിസൈൻ എന്നീ മൂന്ന് അവാർഡുകളെ നേടാനായുള്ളൂ. മികച്ച ചിത്രം: ത്രീ ബിൽ ബോർഡ് ഔട്ട് സൈഡ് എബ്ലിങ്ങ്, മിസോരിമികച്ച സംവിധായകൻ: ഗുയിലെർമോ ഡെൽ ടോറോ (ഷേപ്പ് ഓഫ് വാട്ടർ)മികച്ച നടി: ഫ്രാൻ
ലണ്ടൻ: ബാഫ്ത അവാർഡ് വേദിയിൽ മികച്ച ചിത്രമടക്കം അഞ്ച്് പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ത്രീ ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ് മിസോറി. മികച്ച ചിത്രം, മികച്ച ബ്രിട്ടീഷ് ചിത്രം, നടി, സഹനടൻ, തിരക്കഥ തുടങ്ങി അഞ്ച് അവാർഡുകളാണ് ത്രീ ബിൽബോർഡ്‌സ് ഔട്‌സൈഡ് എബിങ് മിസോരി സ്വന്തമാക്കിയത്.
ഡാർക്കസ്റ്റ് അവറിൽ വിൻസൺ ചർച്ചിലിനെ അവസ്മരണീയമാക്കിയ ഗാരി ഓൾഡ്മാൻ മികച്ച നടനായപ്പോൾ ഫ്രാൻസസ് മാക്‌ഡൊമാൻഡ് നടിയുമായി മാറി.ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിലാണ് ബാഫ്ത് പുരസ്‌കാര പ്രഖ്യാപനം നടന്നത്.ഗാരിയും ഫ്രാൻസെസും നേരത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ നേടിയിരുന്നു.
സാം റോക്വെൽ മികച്ച സഹനടനായും ഐ ടോണിയയിലെ അഭിനയത്തിന് അലിസൺ ജാനി സഹനടിയായും തെരഞ്ഞെടുക്കപ്പെട്ടു. 13 നോമിനേഷനുകൾ നേടി ബാഫ്തയിലെ താരമായി നിന്ന ദ ഷേപ്പ് ഓഫ് വാട്ടറിന് മികച്ച സംവിധായകൻ, സംഗീതം, പ്രൊഡക്ഷൻ ഡിസൈൻ എന്നീ മൂന്ന് അവാർഡുകളെ നേടാനായുള്ളൂ.
മികച്ച ചിത്രം: ത്രീ ബിൽ ബോർഡ് ഔട്ട് സൈഡ് എബ്ലിങ്ങ്, മിസോരിമികച്ച സംവിധായകൻ: ഗുയിലെർമോ ഡെൽ ടോറോ (ഷേപ്പ് ഓഫ് വാട്ടർ)മികച്ച നടി: ഫ്രാൻസെസ് മക്‌ഡോർമന്റ് (ത്രീ ബിൽ ബോർഡ് ഔട്ട് സൈഡ് എബ്ലിങ്ങ്, മിസോരി)മികച്ച നടൻ: ഗാരി ഓൾഡ്മാൻ(ഡാർക്കെസ്റ്റ് ഹൗർ)മികച്ച സഹനടി: ആലിസൺ ജാനി( ഐ ടോണിയ)മികച്ച സഹനടൻ: സാം റോക്ക് വെൽ (ത്രീ ബിൽ ബോർഡ് ഔട്ട് സൈഡ് എബ്ലിങ്ങ്, മിസോരി)മികച്ച ഛായഗ്രാഹകൻ: റോജർ ഡീക്കിങ്‌സ് (ബ്ലെയിഡ് റണ്ണർ 2049).



