ക്കയും കപ്പയുമൊക്കെ ചാക്കിൽ കെട്ടി വിമാനത്താവളത്തിലേക്ക് പോകാനൊരുങ്ങുന്നവർ അല്പം കരുതലെടുത്തോളൂ. വാരിവലിച്ചു കെട്ടിക്കൊണ്ടുപോകുന്ന ബാഗേജുകൾക്കു ഇന്ന് മുതലാണ് ദുബായ് വിമാനത്താവളത്തിൽ നിയന്ത്രണം ഏർപ്പെടു്ത്തിയത്. വലുപ്പക്കൂടുതലുള്ളതും നിശ്ചിത രൂപത്തിലല്ലാത്തതുമായ ബാഗേജുകൾക്കാണു നിയന്ത്രണം.

ഇവ പലപ്പോഴും കൺവെയർ ബെൽറ്റിൽ കുടുങ്ങുന്നതും സമയനഷ്ടമുണ്ടാക്കുന്നതും കണക്കിലെടുത്താണു നടപടി. ഇങ്ങനെ കൊണ്ടുവരുന്ന ബാഗേജുകൾ നിശ്ചിത ഫീസ് വാങ്ങി രണ്ടാമതു പായ്ക്ക് ചെയ്യും

ദുബായിൽനിന്ന് പോകുന്നവർക്കെന്നതുപോലെ, നാട്ടിൽനിന്ന് വരുന്നവർക്കും നിബന്ധനകൾ ബാധകമാണ്. ദുബായ് വിമാനത്താവളം വഴി സർവീസ് നടത്തുന്ന മുഴുവൻ വിമാനക്കമ്പനികൾക്കും എയർപോർട്സ് അഥോറിറ്റി ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. കമ്പനികൾ തങ്ങളുമായി ബന്ധപ്പെട്ട ട്രാവൽ ഏജന്റുകൾക്കും ഇവ കൈമാറുന്നുമുണ്ട്.

അതുകൊണ്ടുതന്നെ, നിശ്ചിത നിബന്ധനകൾ അനുസരിച്ചല്ലാത്ത ബാഗേജുകൾ നാട്ടിലെ വിമാനത്താവളങ്ങളിൽ സ്വീകരിക്കാനുള്ള സാധ്യത കുറവാണ്.