- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 കിലോഗ്രാം വരെ എക്‌സെസ് ലഗേജിന് കിലോക്ക് 100 രൂപയിൽ കൂടുതൽ ചാർജ് ചെയ്യരുത്; 15 കിലോ കഴിഞ്ഞാൽ എത്ര വേണമെങ്കിലും ചാർജ് ചെയ്യാം; ഡൽഹി ഹൈക്കോടതി ഉത്തരവ് നിങ്ങളുടെ ലഗേജ് അലവൻസിനെ എങ്ങനെ ബാധിക്കും..?
ന്യൂഡൽഹി: അഭ്യന്തര വിമാനസർവീസുകളിൽ സഞ്ചരിക്കുമ്പോൾ പരിധിയിൽ കവിഞ്ഞ ലഗേജുകൾ കൊണ്ടു പോകുന്നത് ശീലമാക്കിയ ആളാണോ നിങ്ങൾ...? എന്നാൽ ആ ശീലം ഉടൻ മാറ്റിയില്ലെങ്കിൽ കീശ കാലിയാകുമെന്നുറപ്പാണ്. ഡൽഹി ഹൈക്കോടതി ഇന്നലെ പുറപ്പെടുവിച്ച പുതിയ വിധിയാണ് ഈ മുന്നറിയിപ്പുയർത്തുന്നത്. ഇതനുസരിച്ച് 15 കിലോഗ്രാം വരെ എക്‌സെസ് ലഗേജിന് കിലോക്ക് 100 രൂപയിൽ കൂടുതൽ ചാർജ് ചെയ്യരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ 15 കിലോ കഴിഞ്ഞാൽ എത്ര വേണമെങ്കിലും ചാർജ് ചെയ്യാമെന്നും കോടതി നിർദേശിക്കുന്നു. ഇത്തരത്തിലുള്ള പുതിയ ഉത്തരവ് നിങ്ങളുടെ ലഗേജ് അലവൻസിനെ എങ്ങനെ ബാധിക്കും..? എന്ന ചോദ്യം ഇപ്പോൾ ശക്തമാകുന്നുണ്ട്. ഇത് സംബന്ധിച്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി പുതിയ ഉത്തരവിട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 15 കിലോക്കും 20 കിലോക്കുമിടയിൽ അധികമായി വരുന്ന ഓരോ കിലോക്കും 100 രൂപയിൽ കൂടുതൽ ഈടാക്കരുതെന്നായിരുന്നു ഡിജിസിഎ ഉത്തരവിട്ടിരുന്നത്. 20 കിലോക്ക് മുകളിൽ അധികമായി വരുന്ന

ന്യൂഡൽഹി: അഭ്യന്തര വിമാനസർവീസുകളിൽ സഞ്ചരിക്കുമ്പോൾ പരിധിയിൽ കവിഞ്ഞ ലഗേജുകൾ കൊണ്ടു പോകുന്നത് ശീലമാക്കിയ ആളാണോ നിങ്ങൾ...? എന്നാൽ ആ ശീലം ഉടൻ മാറ്റിയില്ലെങ്കിൽ കീശ കാലിയാകുമെന്നുറപ്പാണ്. ഡൽഹി ഹൈക്കോടതി ഇന്നലെ പുറപ്പെടുവിച്ച പുതിയ വിധിയാണ് ഈ മുന്നറിയിപ്പുയർത്തുന്നത്. ഇതനുസരിച്ച് 15 കിലോഗ്രാം വരെ എക്‌സെസ് ലഗേജിന് കിലോക്ക് 100 രൂപയിൽ കൂടുതൽ ചാർജ് ചെയ്യരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ 15 കിലോ കഴിഞ്ഞാൽ എത്ര വേണമെങ്കിലും ചാർജ് ചെയ്യാമെന്നും കോടതി നിർദേശിക്കുന്നു. ഇത്തരത്തിലുള്ള പുതിയ ഉത്തരവ് നിങ്ങളുടെ ലഗേജ് അലവൻസിനെ എങ്ങനെ ബാധിക്കും..? എന്ന ചോദ്യം ഇപ്പോൾ ശക്തമാകുന്നുണ്ട്.
ഇത് സംബന്ധിച്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി പുതിയ ഉത്തരവിട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 15 കിലോക്കും 20 കിലോക്കുമിടയിൽ അധികമായി വരുന്ന ഓരോ കിലോക്കും 100 രൂപയിൽ കൂടുതൽ ഈടാക്കരുതെന്നായിരുന്നു ഡിജിസിഎ ഉത്തരവിട്ടിരുന്നത്. 20 കിലോക്ക് മുകളിൽ അധികമായി വരുന്ന ഓരോ കിലോക്ക് മേലും എത്ര രൂപ വേണമെങ്കിലും ചാർജ് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം ഇതിന് മുമ്പ് എയർലൈനുകൾക്കുണ്ടായിരുന്നു. എന്നാൽ 15 കിലോക്ക് പുറത്ത് അധികമായി വരുന്ന ഓരോ കിലോക്ക് മേലും 350 രൂപ വരെ ചാർജ് ചെയ്യാവുന്ന പഴയ ഫീസ് സിസ്റ്റം നടപ്പിലാക്കാൻ വിമാനക്കമ്പനികൾക്ക് അധികാരം നൽകുന്നതാണ് പുതിയ ഡൽഹി ഹൈക്കോടതി വിധി. 1520 കിലോഗ്രാം ബാൻഡിലുള്ള ലഗേജുമായി പോകുന്നവർ പുതിയ വിധിയിലൂടെ അധികമായി വരുന്ന ഓരോ കിലോയ്ക്കും 250 രൂപ വരെ നൽകേണ്ടി വരും.
രണ്ട് വർഷം മുമ്പ് ഫ്രീ ചെക്ക്ഇൻ ബാഗേജ് അലവൻസ് 20 കിലോഗ്രാമിൽ നിന്നും 15 കിലോഗ്രാമായി എയർ ഇന്ത്യ ഒഴികെയുള്ള എല്ലാ ഇന്ത്യൻ കാരിയർമാരും വെട്ടിച്ചുരുക്കിയിരുന്നു. തുടർന്ന് 15 കിലോഗ്രാമിന് മേൽ വരുന്ന ഓരോ കിലോയ്ക്കും 350 രൂപ വരെ ഈടാക്കാനുമാരംഭിച്ചിരുന്നു. എന്നാൽ ഇതിനെ തുടർന്ന് ഈ സിസ്റ്റത്തെക്കുറിച്ച് യാത്രക്കാരിൽ നിന്നും പരാതികൾ വ്യാപകമായി ഉയരാൻ തുടങ്ങിയതോടെ ഡിജിസിഎ കഴിഞ്ഞ സമ്മറിൽ പുതിയ ഉത്തരവിറക്കുകയായിരുന്നു. അതനുസരിച്ച് 15നും 20നും കിലോഗ്രാം ലഗേജിൽ അധികമായി വരുന്ന ഓരോ കിലോയ്ക്കും വെറും 100 രൂപ മാത്രമേ അധിക ചാർജായി ഈടാക്കാവൂ എന്നായിരുന്നു ഡിജിസിഎ നിഷ്‌കർഷിച്ചിരുന്നത്. 20 കിലോക്ക് മുകളിൽ ഓരോ കിലോക്കും എത്ര ചാർജ് വേണമെങ്കിലും ഈടാക്കാൻ വിമാക്കമ്പനികളെ അനുവദിക്കുകയും ചെയ്തിരുന്നു.
ഡിജിസിഎക്ക് അത്തരം താരിഫുകൾ നിശ്ചയിക്കാൻ അധികാരമില്ലെന്നായിരുന്നു ബുധനാഴ്ചത്തെ ഉത്തരവിലൂടെ ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഡിജിസിഎയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കോടതിയിലെത്തിയത് ഇൻഡിഗോ, ഗോ എയർ, സ്‌പൈസ് ജെറ്റ്, തുടങ്ങിയവർ അടങ്ങിയ ദി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസായിരുന്നു. ഇന്നലെ നടന്ന വിചാരണക്കിടെ ജസ്റ്റിസ് വിഭു ബക്രു 2016 ജൂൺ 10ലെ ഡിജിസിഎയുടെ ഇത് സംബന്ധിച്ച സർക്കുലർ റദ്ദാക്കുകയായിരുന്നു. പുതിയ ഉത്തരവിലൂടെ വിമാനക്കമ്പനികൾക്ക് അധിക ലഗേജുകൾക്ക് തങ്ങളുടെ പഴയ സമ്പ്രദായപ്രകാരമുള്ള കനത്ത ഫീസീടാക്കാൻ സാധിക്കും. തുടർന്ന് യാത്രക്കാർ ഇത്തരം ചാർജ് കൊടുത്ത് മുടിയുകയും ചെയ്യും.

