- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമാപ്പ്: ടിക്കറ്റ് നിരക്ക് ഇളവിനു പുറമേ 40 കിലോ ബാഗേജ് സൗജന്യം പ്രഖ്യാപിച്ച് എയർ ഇന്ത്യ
റിയാദ്: സൗദി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങുന്ന ഇന്ത്യക്കാർക്ക് ടിക്കറ്റ് നിരക്ക് ഇളവ് പ്രഖ്യാപിച്ച എയർ ഇന്ത്യ ബാഗേജിലും ആനുകൂല്യം പ്രഖ്യാപിച്ചു. 40 കിലോ ബാഗേജിന്റെ സൗജന്യമാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. സൗദി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ പ്രയോജനം ഇവിടെ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാർക്ക് ഗുണകരമാക്കുന്നതിന് എയർ ഇന്ത്യയും സഹകരിക്കുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് നിരക്കും ബാഗേജ് സൗജന്യവും അനുവദിക്കുന്നതെന്ന് റിയാദ് റീജനൽ മാനേജർ കുന്ദൻ ലാൽ ഗൊത്തുവാൾ വ്യക്തമാക്കി. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ അഞ്ച് പ്രധാന സെക്ടറുകളിലേക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകി തുടങ്ങിയത്. 500 റിയാലും പ്രാദേശിക നികുതിയും ചേർത്തുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മുംബൈ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 595 ഉം ഡൽഹിയിലേക്ക് 659 ഉം റിയാലിനാണ് ടിക്കറ്റ്. ജിദ്ദയിൽ നിന്ന് ഡൽഹി, മുംബൈ, കൊച്ചി, ഹൈദരാബാദ് എന്നീ നാല് സ്ഥലങ്ങളിലേക്കും റിയാദ
റിയാദ്: സൗദി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങുന്ന ഇന്ത്യക്കാർക്ക് ടിക്കറ്റ് നിരക്ക് ഇളവ് പ്രഖ്യാപിച്ച എയർ ഇന്ത്യ ബാഗേജിലും ആനുകൂല്യം പ്രഖ്യാപിച്ചു. 40 കിലോ ബാഗേജിന്റെ സൗജന്യമാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. സൗദി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ പ്രയോജനം ഇവിടെ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാർക്ക് ഗുണകരമാക്കുന്നതിന് എയർ ഇന്ത്യയും സഹകരിക്കുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് നിരക്കും ബാഗേജ് സൗജന്യവും അനുവദിക്കുന്നതെന്ന് റിയാദ് റീജനൽ മാനേജർ കുന്ദൻ ലാൽ ഗൊത്തുവാൾ വ്യക്തമാക്കി.
റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ അഞ്ച് പ്രധാന സെക്ടറുകളിലേക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകി തുടങ്ങിയത്. 500 റിയാലും പ്രാദേശിക നികുതിയും ചേർത്തുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മുംബൈ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 595 ഉം ഡൽഹിയിലേക്ക് 659 ഉം റിയാലിനാണ് ടിക്കറ്റ്. ജിദ്ദയിൽ നിന്ന് ഡൽഹി, മുംബൈ, കൊച്ചി, ഹൈദരാബാദ് എന്നീ നാല് സ്ഥലങ്ങളിലേക്കും റിയാദിൽ നിന്ന് കൊച്ചി, തിരുവനന്തപുരം, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുമാണ് വിമാനമുള്ളത്. ദമ്മാമിൽ നിന്ന് ഡൽഹിയിലേക്കും ദമാം -ഡൽഹി സർവീസിൽ ഒഴികെ ബാക്കി എല്ലാ വിമാനത്തിലും 40 കിലോ ബാഗേജിന്റെ സൗജന്യം ലഭിക്കും. ദമാം- ഡൽഹി വിമാനത്തിൽ 30 കിലോയാണ് സൗജന്യ പരിധി. ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലുള്ള എയർ ഇന്ത്യയുടെ റിസർവേഷൻ ഓഫീസുകളിൽ നേരിട്ടെത്തി ടിക്കറ്റ് ബുക്ക് ചെയ്യണം. പൊതുമാപ്പിൽ മടങ്ങുന്നയാളാണെന്ന് തെളിയിക്കുന്ന രേഖയും വേണം.