- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
വേതന വ്യവസ്ഥയിലെ അതൃപ്തി; പിയേഴ്‌സൺ എയർപോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫ് യൂണിയനുകൾ നാളെ സമരത്തിന്; ബാഗേജ് ജീവനക്കാരുടെ സമരം യാത്രക്കാരെ വലക്കും
വേതന വ്യവസ്ഥയിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ടൊറന്റോയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായ പിയേഴ്‌സൺ എയർപോർട്ടിലെ ബാജേഗ് ജീവനക്കാർ നാളെ പണിമുടക്കും. കാർഗോ, ബാഗേജ്, ജീവനക്കാർ, ക്യാബിൻ ക്ലീനേഴ്‌സ്, മറ്റ് ഗ്രൗണ്ട് സ്റ്റാഫ് ജോലിക്കാർ എന്നവരെ പ്രതിനിധാനം ചെയ്യുന്ന യൂണിയനായ ടീംസ്‌റ്റേഴ്‌സ് കാനഡ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യൂണിയനിലേക്ക് തൊഴിലാളികളെ നിയമിക്കുന്ന ബാഗേജ് ഹാന്റിലിങ് കമ്പനിയായ സ്വിസ്‌പോർട്ട് കാനയുംമായും ടൊറന്റോ എയർപോർട്ട് അഥോറിറ്റിയുമായുള്ള യൂണിയനുള്ള വേതനവ്യവസ്ഥയിലെ അഭിപ്രായ വ്യത്യാസമാണ് സമരത്തിലേക്ക് നയിച്ചത്. സ്വിസ്റ്റ്‌പോർട്ട് മുന്നോട്ട് വച്ച വേതനവ്യവസ്ഥ യൂണിയനിലെ 700 ഓളം അംഗങ്ങൾ എതിർത്തതോടെയാണ് സമരത്തിലേക്ക് നീങ്ങാൻ കാരണം. ബാഗേജ് ജീവനക്കാരുടെ സമരം വിമാനത്താവള പ്രവർത്തനങ്ങളെ സാരമായി ബാധിക്കാൻ ഇടയുണ്ട്. ഫ്‌ളൈറ്റുകൾ സമയം മാറി സർവ്വീസ് നടത്താനും യാത്രക്കാർക്ക് ബാഗേജ് ലഭ്യമാകാനുള്ള ബുദ്ധിമുട്ടുകളും നാളെ പ്രവർത്തന കാര്യായി ബാധിക്കും.
വേതന വ്യവസ്ഥയിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ടൊറന്റോയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായ പിയേഴ്‌സൺ എയർപോർട്ടിലെ ബാജേഗ് ജീവനക്കാർ നാളെ പണിമുടക്കും. കാർഗോ, ബാഗേജ്, ജീവനക്കാർ, ക്യാബിൻ ക്ലീനേഴ്‌സ്, മറ്റ് ഗ്രൗണ്ട് സ്റ്റാഫ് ജോലിക്കാർ എന്നവരെ പ്രതിനിധാനം ചെയ്യുന്ന യൂണിയനായ ടീംസ്‌റ്റേഴ്‌സ് കാനഡ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
യൂണിയനിലേക്ക് തൊഴിലാളികളെ നിയമിക്കുന്ന ബാഗേജ് ഹാന്റിലിങ് കമ്പനിയായ സ്വിസ്‌പോർട്ട് കാനയുംമായും ടൊറന്റോ എയർപോർട്ട് അഥോറിറ്റിയുമായുള്ള യൂണിയനുള്ള വേതനവ്യവസ്ഥയിലെ അഭിപ്രായ വ്യത്യാസമാണ് സമരത്തിലേക്ക് നയിച്ചത്. സ്വിസ്റ്റ്‌പോർട്ട് മുന്നോട്ട് വച്ച വേതനവ്യവസ്ഥ യൂണിയനിലെ 700 ഓളം അംഗങ്ങൾ എതിർത്തതോടെയാണ് സമരത്തിലേക്ക് നീങ്ങാൻ കാരണം.
ബാഗേജ് ജീവനക്കാരുടെ സമരം വിമാനത്താവള പ്രവർത്തനങ്ങളെ സാരമായി ബാധിക്കാൻ ഇടയുണ്ട്. ഫ്‌ളൈറ്റുകൾ സമയം മാറി സർവ്വീസ് നടത്താനും യാത്രക്കാർക്ക് ബാഗേജ് ലഭ്യമാകാനുള്ള ബുദ്ധിമുട്ടുകളും നാളെ പ്രവർത്തന കാര്യായി ബാധിക്കും.