മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ അധിക ലഗേജിനുള്ള പണമടക്കേണ്ടത് ഇനി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി. ജൂലൈ ഒന്നു മുതൽ അധിക ലഗേജിനുള്ള ഫീസ് ഇനി പണമായി അടക്കാൻ സാധിക്കില്ല. ഇത് സംബന്ധിച്ച് എയർഇന്ത്യ എക്സ്‌പ്രസ് സർക്കുലർ പ്രസിദ്ധീകരിച്ചു.

പുതിയ വിമാനത്താവളത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരമാണ് നടപടിയെന്നും വിമാനത്താവള മാനേജ്മന്റെ് കമ്പനി ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയതായും സർക്കുലറിൽ പറയുന്നു. മറ്റ് വിമാനകമ്പനികളും വൈകാതെ ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചേക്കും.