- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതപ്പുകളിലും ലിനനിലും പൊതിഞ്ഞതും കയറുകൊണ്ട് കെട്ടിയതുമായ ലഗേജുമായി ഇനി ഒമാനിലേക്ക് പോരേണ്ട; വൃത്താകൃതിയിലുള്ളതും ക്രമരഹിതമായ രൂപത്തിലുള്ളതുമായ ലഗേജുകൾക്കും നിരോധനം; അടുത്ത മാസം മുതൽ പ്രാബല്യത്തിലാകുന്ന ലഗേജ് നിയമത്തിൽ അറിയേണ്ട കാര്യങ്ങൾ
രാജ്യത്തേക്ക് വരുന്നവരും നാട്ടിലേക്ക് ലഗേജുമായി പോകുന്നവരും അടുത്ത മാസം മുതൽ വിമാനത്താവളത്തിലേക്ക് തിരി്ക്കും മുമ്പ് ഇക്കാര്യങ്ങൾ ഓർത്തുവച്ചോളൂ.സെപ്റ്റംബർ ഒന്നു മുതൽ ലഗേജ് നിബന്ധനകളിൽ അടിമുടി മാറ്റം വരുത്താനൊരുങ്ങുകയാണ് വിമാനത്താവള മാനേജ്‌മെന്റ് കമ്പനി. പുതപ്പുകളിലും ലിനനിലും മറ്റും പൊതിഞ്ഞുള്ളതും പുറമെ കയറുകൊണ്ട് കെട്ടിവരിഞ്ഞു ള്ളതുമായ ലഗേജുകൾ അനുവദിക്കില്ല. വൃത്താകൃതിയിലുള്ളതും ക്രമരഹിതമായ രൂപത്തിലുള്ളതുമായ ലഗേജുകൾ നിരോധത്തിന്റെ പരിധിയിൽ വരും. മസ്‌കത്ത്, സലാല,സൊഹാർ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകൾക്കും കാബിൻ ക്ലാസ് വ്യത്യാസങ്ങളില്ലാതെ പുതിയ നിബന്ധന ബാധകമായിരിക്കും. സുഗമമായ ചെക്ക് ഇൻ നടപടിക്രമങ്ങൾക്കും ബാഗേജുകളുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാനും ,കൂടുതൽ സുരക്ഷാപരിശോധന ആവശ്യമുള്ള ലഗേജുകൾ എളുപ്പം ലഭിക്കാനും സഹായകരമാകും. ബേബി സ്‌ട്രോളറുകൾ, ബൈ സൈക്കിളുകൾ, വീൽ ചെയറുകൾ, ഗോൾഫ് ബാഗ്എന്നിവ കൊണ്ടുപോകുന്നതിന് നിരോധമില്ലെന്നും അത് അനുവദനീയമാണെന്നും വിമാനത്താവള കമ്പനി വക്താവ് അറിയി
രാജ്യത്തേക്ക് വരുന്നവരും നാട്ടിലേക്ക് ലഗേജുമായി പോകുന്നവരും അടുത്ത മാസം മുതൽ വിമാനത്താവളത്തിലേക്ക് തിരി്ക്കും മുമ്പ് ഇക്കാര്യങ്ങൾ ഓർത്തുവച്ചോളൂ.സെപ്റ്റംബർ ഒന്നു മുതൽ ലഗേജ് നിബന്ധനകളിൽ അടിമുടി മാറ്റം വരുത്താനൊരുങ്ങുകയാണ് വിമാനത്താവള മാനേജ്‌മെന്റ് കമ്പനി.
പുതപ്പുകളിലും ലിനനിലും മറ്റും പൊതിഞ്ഞുള്ളതും പുറമെ കയറുകൊണ്ട് കെട്ടിവരിഞ്ഞു ള്ളതുമായ ലഗേജുകൾ അനുവദിക്കില്ല. വൃത്താകൃതിയിലുള്ളതും ക്രമരഹിതമായ രൂപത്തിലുള്ളതുമായ ലഗേജുകൾ നിരോധത്തിന്റെ പരിധിയിൽ വരും. മസ്‌കത്ത്, സലാല,സൊഹാർ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകൾക്കും കാബിൻ ക്ലാസ് വ്യത്യാസങ്ങളില്ലാതെ പുതിയ നിബന്ധന ബാധകമായിരിക്കും.
സുഗമമായ ചെക്ക് ഇൻ നടപടിക്രമങ്ങൾക്കും ബാഗേജുകളുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാനും ,കൂടുതൽ സുരക്ഷാപരിശോധന ആവശ്യമുള്ള ലഗേജുകൾ എളുപ്പം ലഭിക്കാനും സഹായകരമാകും. ബേബി സ്‌ട്രോളറുകൾ, ബൈ സൈക്കിളുകൾ, വീൽ ചെയറുകൾ, ഗോൾഫ് ബാഗ്എന്നിവ കൊണ്ടുപോകുന്നതിന് നിരോധമില്ലെന്നും അത് അനുവദനീയമാണെന്നും വിമാനത്താവള കമ്പനി വക്താവ് അറിയിച്ചു.