ഹ്‌റിനിലെ വിദേശി കുട്ടികൾക്ക് ഫീസ് ഈടാക്കണമെന്ന നിർദ്ദേശവുമായി എംപിമാർ രംഗത്ത്. ബഹറിൻ കുട്ടികൾ പൊതുമേഖല സ്‌കൂളുകളിൽ പഠിക്കുമ്പോൾ ഫീസ് ഈടാക്കുന്ന രാജ്യങ്ങളിലെ കുട്ടികൾക്ക് മാത്രം ബഹറിനിൽ ഫീസ് ഈടാക്കിയാൽ മതിയെന്ന നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

നിയമകാര്യമന്ത്രാലയം നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്. 27 വർഷം നിലനിന്നിരുന്ന നിയമത്തിലാണ് ഇതോടെ ഭേദഗതി വരുന്നത്. നിലവിലെ നിയമം പ്രൈമറി ഇന്റർമീഡിയേറ്റ് സെക്കൻഡറി പൊതുമേഖലാ സ്‌കൂളുകളിൽ എല്ലാവർക്കും വിദ്യാഭ്യാസം സൗജന്യം ആയിരിക്കണമെന്നാണ്. ഇത് മാറ്റി ബഹറിൻ പൗരന്മാരല്ലാത്ത വിദ്യാർത്ഥികൾക്ക് ഫീസ് ഏർപ്പെടുത്താനാണ് നീക്കം. എന്നാൽ ഇത് എല്ലാ പ്രവാസികൾക്കും വേണ്ടെന്നും ബഹറിൻ വിദ്യാർത്ഥികൾക്ക് ഫീസ് ഈടാക്കുന്ന രാജ്യത്ത് നിന്നുള്ളവർക്ക് മതിയെന്നുമാണ് വ്യക്തമാക്കുന്നത്.

ഫീസ് നിശ്ചയിക്കുന്നതിനുള്ള ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ്. നവംബറിൽ വിദേശ വിദ്യാർത്ഥികൾക്ക് ഫീസ് ഈടാക്കാൻ നിർദ്ദേശിച്ച് എംപിമാർരംഗത്ത് വന്നിരുന്നതാണ്. ഓരോ വിദ്യാർത്ഥിക്കും സർക്കാരിന് മൂവായിരം ബിഡി വരെ ചെലവ് വരുന്നുണ്ട്.