കുവൈറ്റിന് പിന്നാലെ സൗദിയിലേക്കും കൂടുതൽ സർവ്വീസുകൾ തുടങ്ങി പ്രാദേശിക നെറ്റ് വർക്ക് ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ഗൾഫ് എയർ. ഇതിന്റെ ഭാഗമായി ബഹറിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കിങ് അബ്ദുള്ളസീസ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ഫെബ്രുവരി 22 മുതൽ പുതിയ സർവീസുകൾ ആരംഭിക്കും. ദിവസവും ബഹറിൻ നാല് വിമാന സർവീസുകളാകും ഏർപ്പെടുത്തുക.

ഈ മാസം ആദ്യം ബഹറിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ആറ് വിമാന സർവീസുകൾ ആരംഭിച്ചിരുന്നു. രാവിലെയും ഉച്ചതിരിഞ്ഞും വൈകീട്ടും ഇതോടെ യാത്രക്കാർക്ക് യാത്ര സൗകര്യം കൂടുകയാണെന്ന് ഗൾഫ് എയർ ചീഫ് കോമേഴ്‌സ്യൽ ഓഫീസർ അഹമ്മദ് ജാനി വ്യക്തമാക്കി.