- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
രാജ്യത്തെ ആരോഗ്യ രംഗത്തെ ജീവനക്കാർ ജോലിയിൽ വീഴ്‌ച്ചവരുത്തുന്നതായി പരാതി ഏറുന്നു; ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ളവർക്കിടയിൽ പരിശോധന ശക്തമാക്കുന്നു
മനാമ: രാജ്യത്തെ ആരോഗ്യ രംഗത്തെ ജീവനക്കാർ ജോലിയിൽ വീഴ്‌ച്ചവരുത്തുന്നതായി പരാതി ഏറിയതോടെ നഴ്‌സുമാരും ഡോക്ടർമാരുമടക്കമുള്ളവർക്കിടയിൽ പരിശോധന ശക്തമാക്കുന്നു. ഇതു വരെ ജോലിയിൽ വീഴ്ച വരുത്തിയ അന്പത്തിമൂന്ന് മെഡിക്കൽ ജീവനക്കാർക്കെതിരെ കർശ്ശന നടപടി കൈക്കൊണ്ടതായും പ്രീമിയർ ഹെൽത്ത് കെയർ റെഗുലേറ്ററി അഥോറിറ്റി അറിയിച്ചു. രാജ്യത്തെ ആതുരസേവനരംഗത്ത് തൊഴിൽ ചെയ്യുന്നവർക്കിടയിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അലംഭാവം ഇല്ലായ്മ ചെയ്യാനും, ഉന്നതനിലവാരത്തിലുള്ള ചികിത്സ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമായിട്ടാണ്് സമിതി നിരീക്ഷണം കർശനമാക്കിയത്. അഥോറിറ്റിക്ക് ലഭിച്ച 57 പരാതികളിന്മേൽ 24 ഡോക്ടർമാർ, 23 നഴ്‌സ്, 6 അസ്സിസ്റ്റന്റസ് എന്നിവരെ വിചാരണ ചെയ്തു. കുറ്റവാളികൾ എന്ന് കണ്ടെത്തിയ 43 പേർക്കെതിരെ അച്ചടക്കനടപടിയും കൈക്കൊണ്ടു. അന്വേഷണവിധേയരായ പതിമൂന്ന് ഡോക്ടർമാർക്ക് സസ്പെൻഷൻ ലഭിക്കുകയും, പതിനാല് പേർക്ക് ശാസന നൽകി വിട്ടയയ്ക്കുകയും ചെയ്തു. ഈയിടെ ചികിത്സാ പിഴവ് മൂലം രണ്ട് ബഹ്‌റിൻ സ്വദേശികളായ കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൻ മേൽ എൻ
മനാമ: രാജ്യത്തെ ആരോഗ്യ രംഗത്തെ ജീവനക്കാർ ജോലിയിൽ വീഴ്‌ച്ചവരുത്തുന്നതായി പരാതി ഏറിയതോടെ നഴ്‌സുമാരും ഡോക്ടർമാരുമടക്കമുള്ളവർക്കിടയിൽ പരിശോധന ശക്തമാക്കുന്നു. ഇതു വരെ ജോലിയിൽ വീഴ്ച വരുത്തിയ അന്പത്തിമൂന്ന് മെഡിക്കൽ ജീവനക്കാർക്കെതിരെ കർശ്ശന നടപടി കൈക്കൊണ്ടതായും പ്രീമിയർ ഹെൽത്ത് കെയർ റെഗുലേറ്ററി അഥോറിറ്റി അറിയിച്ചു.
രാജ്യത്തെ ആതുരസേവനരംഗത്ത് തൊഴിൽ ചെയ്യുന്നവർക്കിടയിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അലംഭാവം ഇല്ലായ്മ ചെയ്യാനും, ഉന്നതനിലവാരത്തിലുള്ള ചികിത്സ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമായിട്ടാണ്് സമിതി നിരീക്ഷണം കർശനമാക്കിയത്.
അഥോറിറ്റിക്ക് ലഭിച്ച 57 പരാതികളിന്മേൽ 24 ഡോക്ടർമാർ, 23 നഴ്‌സ്, 6 അസ്സിസ്റ്റന്റസ് എന്നിവരെ വിചാരണ ചെയ്തു. കുറ്റവാളികൾ എന്ന് കണ്ടെത്തിയ 43 പേർക്കെതിരെ അച്ചടക്കനടപടിയും കൈക്കൊണ്ടു. അന്വേഷണവിധേയരായ പതിമൂന്ന് ഡോക്ടർമാർക്ക് സസ്പെൻഷൻ ലഭിക്കുകയും, പതിനാല് പേർക്ക് ശാസന നൽകി വിട്ടയയ്ക്കുകയും ചെയ്തു.
ഈയിടെ ചികിത്സാ പിഴവ് മൂലം രണ്ട് ബഹ്‌റിൻ സ്വദേശികളായ കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൻ മേൽ എൻ.എച്ച്.ആർ.എയുെട അന്വേഷണം നടക്കുന്നുണ്ട്. നാല് വയസ്സ് മാത്രം പ്രായമുള്ള ലൈല ഖമീസ് എന്ന ബാലിക സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ (എസ്.എം.സി) ചികിത്സയ്ക്കായി കാത്തിരിക്കവെ ആണ്, കുഞ്ഞ് പിതാവിന്റെ കൈകളിൽ കിടന്ന് മരിച്ചത്.
മറ്റൊരു ബഹ്‌റിനി ബാലകനായ യൂസിഫ് മദൻ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ ഡോക്ടർമാർ കുഴപ്പങ്ങൾ ഒന്നുമില്ല എന്നറിയിച്ച ശേഷം വീട്ടിലേയ്ക്ക് മടങ്ങിയ ശേഷം മരണപ്പെടുകയുണ്ടായി. അബ്ദുല്ല മഹ്മൂദ് ജാസ്സിം എന്ന പതിനെട്ടു മാസം മാത്രം പ്രായമുള്ള കുട്ടിയും ചികിത്സാ പ്രശ്‌നങ്ങളെ തുടർന്ന് മരണപ്പെട്ടിരുന്നു. കൃത്യസമയത്ത് ഉത്തരവാദിത്വപ്പെട്ടവരുടെ ഇടപെടലുകൾ ഉണ്ടായിരുന്നു എങ്കിൽ തങ്ങളുടെ മക്കൾക്ക് ഇത്തരം ദാരുണമായ മരണം സംഭവിക്കില്ലായിരുന്നു എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട്, കുട്ടികളുടെ മാതാപിതാക്കൾ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് അടക്കമുള്ള ആശുപത്രികളെ പ്രതി ചേർത്ത് പരാതി നൽകിയിരുന്നു.