- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പെരുന്നാൾ തിരക്കേറി; നാട്ടിലേക്ക് യാത്രയ്ക്കൊരുങ്ങുന്നവർ ഇനി നേരത്തെ എയർപോർട്ടിലെത്തുക; ജൂലൈ 11 വരെ നാല്മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യാൻ എയർപോർട്ട് അധികൃതരുടെ നിർദ്ദേശം
മനാമ: പെരുന്നാൾ അവധിയോടനുബന്ധിച്ച തിരക്ക് കണക്കിലെടുത്ത് ബഹ്റിൻ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർ യാത്രാസമയത്തിന് നാലു മണിക്കൂർ മുൻപ് എത്തണമെന്ന് എയർപോർട്ട് അധികൃതരുടെ നിർദ്ദേശം.ഇന്ന് മുതൽ ജൂലൈ 11വരെയുള്ള ദിവസങ്ങളിൽ യാത്ര ചെയ്യുന്നവ രാണ് 4 മണിക്കൂർ മുൻപ് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യേണ്ടത്. മാത്രമല്ല, എയർലൈനുകൾ നൽകുന്ന മുൻകൂട്ടിയുള്ള ചെക്ക് ഇൻ സൗകര്യം ഉപയോഗിക്ക ണമെന്നും അധികൃതർ അറിയിച്ചു.രാവിലെ 7 മുതൽ 11വരെയും, ഉച്ചക്കുശേഷം 3.30മുതൽ രാത്രി 8 വരെയും 11.30 മുതൽ പുലർച്ചെ 2.30 വരെയുമാണ് വിമാന താവളത്തിലെ തിരക്കുപിടിച്ച സമയം. തിരക്ക് കണക്കിലെടുത്ത് നിലവിലുള്ള കാർ പാർക്കിങ് സൗകര്യത്തിനു പുറമെ, റൺവെക്കു പുറത്ത് ഗലാലി റോഡിൽ വിപുലമായ കാർ പാർക്കിങ് സൗകര്യം ഒരുക്കുന്നുണ്ട്. പ്രതിദിനം 500 ഫിൽസ് ആണ് പ്രതിദിന പാർക്കിങ് ഫീസ്. ഓരോ അരമണിക്കൂറും ഇവിടെനിന്ന് ടെർമിനൽ കെട്ടിടത്തിലേക്ക് സൗജന്യ വാഹന സൗകര്യവും ഉണ്ടാകും. റോഡുകളിൽ കാർ നിർത്തിയിടുന്നതിനു പകരം പുതിയ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും, വാഹനങ്ങൾ കൂടുതൽ ഉ
മനാമ: പെരുന്നാൾ അവധിയോടനുബന്ധിച്ച തിരക്ക് കണക്കിലെടുത്ത് ബഹ്റിൻ എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർ യാത്രാസമയത്തിന് നാലു മണിക്കൂർ മുൻപ് എത്തണമെന്ന് എയർപോർട്ട് അധികൃതരുടെ നിർദ്ദേശം.ഇന്ന് മുതൽ ജൂലൈ 11വരെയുള്ള ദിവസങ്ങളിൽ യാത്ര ചെയ്യുന്നവ രാണ് 4 മണിക്കൂർ മുൻപ് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യേണ്ടത്.
മാത്രമല്ല, എയർലൈനുകൾ നൽകുന്ന മുൻകൂട്ടിയുള്ള ചെക്ക് ഇൻ സൗകര്യം ഉപയോഗിക്ക ണമെന്നും അധികൃതർ അറിയിച്ചു.രാവിലെ 7 മുതൽ 11വരെയും, ഉച്ചക്കുശേഷം 3.30മുതൽ രാത്രി 8 വരെയും 11.30 മുതൽ പുലർച്ചെ 2.30 വരെയുമാണ് വിമാന താവളത്തിലെ തിരക്കുപിടിച്ച സമയം. തിരക്ക് കണക്കിലെടുത്ത് നിലവിലുള്ള കാർ പാർക്കിങ് സൗകര്യത്തിനു പുറമെ, റൺവെക്കു പുറത്ത് ഗലാലി റോഡിൽ വിപുലമായ കാർ പാർക്കിങ് സൗകര്യം ഒരുക്കുന്നുണ്ട്.
പ്രതിദിനം 500 ഫിൽസ് ആണ് പ്രതിദിന പാർക്കിങ് ഫീസ്. ഓരോ അരമണിക്കൂറും ഇവിടെനിന്ന് ടെർമിനൽ കെട്ടിടത്തിലേക്ക് സൗജന്യ വാഹന സൗകര്യവും ഉണ്ടാകും. റോഡുകളിൽ കാർ നിർത്തിയിടുന്നതിനു പകരം പുതിയ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും, വാഹനങ്ങൾ കൂടുതൽ ഉണ്ടാകുമെന്നതിനാൽ യാത്രക്കാർ നേരത്തെ എത്തി കാർ പാർക്കിങ് സൗകര്യം കണ്ടെത്തുകയും വേണമെന്ന് അധികൃതർ അറിയിച്ചു.